National

സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ അനുമതിക്ക് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ

ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടിക്ക് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ. മൈസൂരു അർബൻ വികസന അതോറിറ്റി ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണത്തിൽ സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ തവർചന്ദ് ഗെഹ്ലോട്ട് അനുമതി നൽകിയിരുന്നു

ഗവർണറുടെ അനുമതിയിൽ സിദ്ധരാമയ്യക്കെതിരെ ഓഗസ്റ്റ് 29 വരെ യാതൊരു നടപടിയും ഉണ്ടാകാൻ പാടില്ലെന്ന് വിചാരണ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മൈസൂരുവിൽ 14 പാർപ്പിട സ്ഥലങ്ങൾ അനുവദിച്ച് നൽകിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.

സഹോദരൻ മല്ലികാർജുൻ വാങ്ങി പാർവതിക്ക് നൽകിയതാണ് 3.16 ഏക്കർ ഭൂമി. ഇത് അതോറിറ്റി ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ വിലയേറിയ സ്ഥലത്ത് പാർപ്പിട സ്ഥലങ്ങൾ നൽകുകയും ചെയ്‌തെന്നാണ് പരാതി

Related Articles

Back to top button