ഭാര്യയെ ബൈക്കിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു; ഭർത്താവ് അറസ്റ്റിൽ
രാജസ്ഥാനിലെ നാഗൗറിൽ ഭർത്താവ് ഭാര്യയെ മോട്ടോർ സൈക്കിളിന് പിന്നിൽ കെട്ടിയിട്ട് വലിച്ചിഴച്ചു. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതിന് പിന്നാലെ പ്രതി അറസ്റ്റിലായി. ഭാര്യ ബാർമറിലുള്ള സഹോദരിയുടെ വീട്ടിൽ പോയതിൽ പ്രകോപിതനായിട്ടാണ് ഈ ക്രൂരത കാണിച്ചത്
പ്രേമ റാം മേഘ് വാൾ എന്ന യുവാവാണ് ഭാര്യയെ ബൈക്കിൽ കെട്ടിയിട്ട് വലിച്ചിഴച്ചത്. 10 മാസം മുമ്പായിരുന്നു ദമ്പതികളുടെ വിവാഹം. ഒരു മാസം മുമ്പ് ഒരു ചടങ്ങിനായി ബാർമറിലുള്ള സഹോദരിയുടെ വീട്ടിൽ പോകാൻ ഭാര്യ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഇയാൾ വിസമ്മതിച്ചു
എന്നാൽ ഭാര്യ സഹോദരിയുടെ വീട്ടിലേക്ക് പോയപ്പോഴാണ് ഇയാൾ യുവതിയെ ബൈക്കിൽ കെട്ടിയിട്ട് വലിച്ചിഴച്ചത്. ഇതുകണ്ട ഗ്രാമവാസികൾ പ്രതിഷേധിച്ചപ്പോഴാണ് പ്രേമ റാം ഭാര്യയെ മോചിപ്പിച്ചത്. സംഭവത്തിൽ ഇതുവരെ യുവതി പരാതി നൽകിയിട്ടില്ല. പ്രേമ റാം ഭാര്യയെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നാണ് വിവരം.