Movies

ഉദ്ഘാടന സ്റ്റാര്‍സ് ഹണിയും അന്നയും തമ്മില്‍ കണ്ടുമുട്ടി; തങ്ങള്‍ ശത്രുക്കളല്ലെന്ന് താരങ്ങള്‍

ഇരുവരും ഒന്നിച്ചത് കോഴിക്കോട്ടെ ഉദ്ഘാടന ചടങ്ങില്‍

സിനിമയിലേതിനേക്കാള്‍ ഉദ്ഘാടന വേദിയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാളി താരങ്ങളായ ഹണി റോസും അന്ന രാജനും കോഴിക്കോട്ട് വെച്ച് കണ്ടുമുട്ടി. ഉദ്ഘാടന വേദികള്‍ നിറ സാന്നിധ്യമായ ഇരുവരും തമ്മില്‍ ശത്രുക്കളാണെന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്തകളെ ഇരുവരും ശക്തമായ ഭാഷയില്‍ തള്ളി.

സമാനമായ ഗ്ലാമര്‍ വസ്ത്രധാരണവും ചിരിയുമാണ് ഇരുവരെയും ഉദ്ഘാടന വേദിയില്‍ താരങ്ങളാക്കിയത്. ഹണി റോസിനെ പോലെ വസ്ത്ര ധാരണവുമായി ഉദ്ഘാടന വേദിയില്‍ എത്തിയതോടെയാണ് അന്നയും വൈറലായത്. അന്നയുടെ വീഡിയോ പങ്കുവെച്ച് ഹണിയുടെ പുതിയ എതിരാളിയെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും കമന്റുകളും വ്യാപകമായിരുന്നു. ഇതോടെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇരുവരും തമ്മില്‍ ശത്രുക്കളാണെന്ന രീതിയില്‍ വാര്‍ത്തകള്‍ കൊടുക്കാന്‍ തുടങ്ങിയത്.

എന്നാല്‍ ഈ ആരോപണം കഴിഞ്ഞ ദിവസം ഇവര്‍ ഇരുവരും ചേര്‍ന്ന് തള്ളി. കോഴിക്കോട് വച്ച് നടത്തിയ പരിപാടിയില്‍ ഹണിക്കൊപ്പം അന്നയും ഒരുമിച്ച് വേദി പങ്കിട്ടിരുന്നു. ഇവിടെ സംസാരിക്കുന്നതിനിടയിലാണ് നടിമാര്‍ പരസരമുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ചത്.

നിങ്ങളെല്ലാവരുടെയും പ്രിയങ്കരിയായ ഹണി റോസിന്റെ ഒപ്പം വേദി പങ്കിടാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം ഉണ്ടെന്ന് പറഞ്ഞ് വേദിയില്‍ വെച്ച് അന്ന ഹണിയെ കെട്ടിപ്പിടിച്ചു. എല്ലാവരും പറയുന്ന പോലെ ഞങ്ങള്‍ ശത്രുക്കളൊന്നും അല്ല, ഹണി എന്റെ ഗൈഡ് ആണെന്നും നടി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!