Kerala

കുന്നംകുളത്ത് മോഷണശ്രമത്തിനിടെ വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; പ്രതിയെ നാട്ടുകാർ പിടികൂടി

തൃശ്ശൂർ കുന്നംകുളത്ത് സ്ത്രീയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. മുതുവറ സ്വദേശി കണ്ണനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മോഷണശ്രമത്തിനിടെയാണ് ആർത്താറ്റ് സ്വദേശി സിന്ധു(55) കൊല്ലപ്പെട്ടത്. സിന്ധുവിന്റെ സ്വർണാഭരണങ്ങൾ പ്രതിയിൽ നിന്ന് കണ്ടെടുത്തു

രാത്രി എട്ട് മണിയോടെയാണ് സംഭവം. അജ്ഞാതനായ യുവാവ് വീട്ടിലേക്ക് കയറി സിന്ധുവിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സിന്ധുവിന്റെ ഭർത്താവ് വീട്ടുസാധനങ്ങൾ വാങ്ങുന്നതിനായി പുറത്തേക്ക് പോയ സമയത്തായിരുന്നു കൃത്യം

ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. കഴുത്ത് അറുത്തു മാറ്റിയ നിലയിലായിരുന്നു. ചീരംകുളത്ത് നിന്നാണ് പ്രതിയെ നാട്ടുകാർ പിടികൂടിയത്.

Related Articles

Back to top button
error: Content is protected !!