Kerala
പത്തനംതിട്ടയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിൽ നിന്നും തലയോട്ടി കണ്ടെത്തി; മനുഷ്യന്റേതെന്ന് സംശയം
പത്തനംതിട്ടയിൽ ഒഴിഞ്ഞുകിടന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെ തലയോട്ടി കണ്ടെത്തി. മനുഷ്യന്റെ തലയോട്ടിയെന്നാണ് സംശയിക്കുന്നത്. പത്തനംതിട്ട മലയാലപ്പുഴ പൊതീപ്പാടിൽ ഇന്ന് രാവിലെയാണ് തലയോട്ടി കണ്ടെത്തിയത്.
സ്വകാര്യ വ്യക്തിയുടെ ഏറെക്കാലമായി കാടുപിടിച്ച് കടന്ന സ്ഥലമാണിത്. കാട് വെട്ടി വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി.
കൂടുതൽ പരിശോധനക്കായി ഫോറൻസിക് ഉദ്യോഗസ്ഥർ തലയോട്ടി കൊണ്ടുപോയി. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.