National

മ്യാൻമറിന് സഹായഹസ്തവുമായി ഇന്ത്യ; 15 ടൺ അവശ്യ വസ്തുക്കളുമായി സൈനിക വിമാനം പുറപ്പെട്ടു

ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായവുമായി ഇന്ത്യ. 15 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി മ്യാൻമറിലേക്ക് സൈനിക വിമാനം പുറപ്പെട്ടു. ഹിൻഡൺ വ്യോമസേനാ താവളത്തിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ സി130ജെ എന്ന വിമാനമാണ് അവശ്യ വസ്തുക്കൾ കൊണ്ടുപോകുന്നത്. ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, റെഡി ടു ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫെയറുകൾ, സോളാർ ലാമ്പുകൾ, ജനറേറ്റർ സെറ്റുകൾ, മരുന്നുകൾ തുടങ്ങിയ വസ്തുക്കളാണ് അയക്കുന്നത്

തായ്‌ലാൻഡിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ തുറന്നിട്ടുണ്ട്. ഇന്ത്യൻ പൗരൻമാർക്ക് അടിയന്തര സാഹചര്യങ്ങളിൽ +66 618819218 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു. ബാങ്കോക്ക് എംബസിയിലെയും ചിയാങ്മയിലെ ഇന്ത്യൻ കോൺസുലേറ്റിലെയും ജീവനക്കാർ സുരക്ഷിതരാണെന്നും എംബസി വ്യക്തമാക്കി

മ്യാൻമറിൽ രക്ഷാദൗത്യം തുടരുന്നതിനിടെ ഇന്നലെ അർധരാത്രിയോടെയും തുടർ ഭൂചലനമുണ്ടായി. ഇന്നലെ രാത്രി 11.56നാണ് റിക്ടർ സ്‌കൈയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 12.50ഒാെടയാണ് സർവനാശം വിതച്ച 7.7 തീവ്രതയിൽ ഭൂചലനം ആദ്യം അനുഭവപ്പെട്ടത്. തായ്‌ലാൻഡിലെ ബാങ്കോക്കിലും നിരവധി കെട്ടിടങ്ങൾ തകർന്നുവീണു

Related Articles

Back to top button
error: Content is protected !!