എന്നാലും എന്റെ ചിദംബരേട്ടോ….നിങ്ങളെ ഒരു ഭാഗ്യം; ഭാര്യക്ക് സ്വര്‍ണ മാല വാങ്ങിയയാള്‍ക്ക് എട്ടര കോടിയുടെ ഭാഗ്യം
ഇരുട്ടിവെളുത്തപ്പോള്‍ കോടീശ്വരനായി
ഭാര്യക്ക് നാം എന്തെല്ലാം വാങ്ങിക്കൊടുക്കാറുണ്ട്. എന്നാല്‍ ചിദംബരേട്ടന് കിട്ടിയ പോലൊരു ഭാഗ്യം ഭാര്യക്ക് സ്വര്‍ണം വാങ്ങിക്കൊടുത്തതിന്റെ പേരില്‍ മറ്റാര്‍ക്കും കിട്ടിയിട്ടുണ്ടാകില്ല. ഒന്നും രണ്ടുമല്ല എട്ടര കോടിയാണ് സിംഗപൂരില്‍ ജോലി ചെയ്യുന്ന ബാലസുഭ്രമണ്യം ചിദംബരം എന്നയാള്‍ക്ക് ലഭിച്ചത്. ഒന്നിരുട്ടി വെളുത്തപ്പോഴേക്കും സാധാരണക്കാരനായിരുന്ന ചിദംബരം കോടീശ്വരനായി.
സിങ്കപ്പൂരിലെ മുസ്തഫ ജ്വല്ലറിയുടെ ലക്കി ഡ്രോയിലൂടെയാണ് ചിദംബരം കോടിപതിയായത്. മൂന്ന് മാസം മുമ്പായിരുന്നു ജ്വല്ലറിയില്‍ നിന്ന് ഭാര്യക്കായി ചിദംബരം ഒരു സ്വര്‍ണ മാല വാങ്ങിയത്. കടയില്‍ നിന്ന് 15,786 രൂപയ്ക്ക് മുകളില്‍ ചെലവഴിച്ച് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ലക്കി ഡ്രോയില്‍ ഭാഗമാകാന്‍ സാധിക്കുമായിരുന്നു. 3.7 ലക്ഷം രൂപയുടെ ചെയിനായിരുന്നു ഭാര്യക്കായി വാങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ പത്ത് ലക്ഷം ഡോളറാണ് ചിദംബരത്തിന് ലഭിച്ചത്.