
ഇന്ത്യയില്‍ റോഡ് അപകടങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്രം. ഓരോ വര്‍ഷവും അപകട മരണങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും റോഡില്‍ ജീവന്‍ പൊലിയുന്നവരില്‍ 60 ശതമാനവും 18നും 34നും ഇടയില്‍ പ്രായമുള്ള യുവാക്കളാണെന്നും കേന്ദ്ര ഗതാഗത ഹൈവേ മന്ത്രി നിതന്‍ ഗാഡ്കരി വ്യക്തമാക്കി.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ റിപോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ മുന്നില്‍ ഉത്തര്‍ പ്രദേശ് തന്നെയാണ്. 23,652 അപകടങ്ങളാണ് ഇവിടെ റിപോര്‍ട്ട് ചെയ്തത്. രണ്ടാം സ്ഥാനത്തുള്‌ളത് തമിഴ്‌നാടാണ് (18,347). മൂന്നാം സ്ഥാനത്ത് മഹാരാഷ്ട്രയും (15366) നാലില്‍ മധ്യപ്രദേശുമാണുള്ളത് (13,798). അതേസമയം, ആദ്യ പത്തില്‍ പോലും കേരളമില്ലായെന്നത് ആശ്വാസകരമാണ്. 16ാം സ്ഥാനത്താണ് നമ്മുടെ സംസ്ഥാനമുള്ളത്. ജനങ്ങളുടെ ഡ്രൈവിംഗ് സംസ്‌കാരവും മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്‌മെന്റിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനവും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മികച്ചതായതാണ് അപകടങ്ങള്‍ കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
അതേസമയം, അപകട മരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹിയാണ് മു്ന്നില്‍. 1457 മരണങ്ങളാണ് ഇവിടെ ഇതുവരെ റിപോര്‍്ട് ചെയ്തത്. 915 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ബെംഗളൂരു രണ്ടാം സ്ഥാനത്തും 850 മരണം റിപോര്‍ട്ട് ചെയ്ത ജയ്പൂര്‍ മൂന്നാം സ്ഥാനത്തുമാണ്.
നിയമം പാലിക്കാന്‍ മടിക്കുന്നത് തന്നെയാണ് അപകട മരണങ്ങള്‍ക്ക് കാരണമെന്ന് ഗാഡ്കരി തറപ്പിച്ചു പറയുന്നുണ്ട്. ചിലര്‍ ഹെല്‍മറ്റ് ധരിക്കില്ല. മറ്റുചിലര്‍ റെഡ് സിഗ്നല്‍ മറികടക്കും. ഭീതിജനകമാണ് രാജ്യത്തെ അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ചു കൊല്ലത്തിനിടെ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 7,77,423. കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേയ്സ് മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. അമിതവേഗം, മൊബൈല്‍ ഫോണ്‍ ഉപയോഗം, മദ്യപിച്ചും മറ്റ് ലഹരി ഉപയോഗിച്ചുകൊണ്ടുമുള്ള ഡ്രൈവിങ് തുടങ്ങി വിവിധ കാരണങ്ങളാണ് വാഹനാപകടമരണങ്ങളിലേക്ക് നയിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.