Kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ കോട്ടയം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

മധ്യ -വടക്കൻ കേരളത്തിൽ മഴ ശക്തമായി തുടരും. ബംഗാൾ ഉൾക്കടലിനും, ഛത്തീസ്ഗഡിനും മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദത്തെ തുടർന്നാണ് മഴ തുടരുന്നത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വിശാനും സാധ്യതയുണ്ട്.

കേരള- കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 31 വരെ മീൻപിടുത്തത്തിന് വിലക്കുണ്ട്. സംസ്ഥാനത്തെ അണക്കെട്ടുകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

 

 

Related Articles

Back to top button
error: Content is protected !!