സിറയയിൽ നിരന്തര ആക്രമണവുമായി ഇസ്രായേൽ; പശ്ചിമേഷ്യയുടെ മുഖം മാറ്റുകയാണെന്ന് നെതന്യാഹു
അസദ് ഭരണകൂടത്തിന്റെ തകർച്ചക്ക് പിന്നാലെ സിറിയയിൽ നിരന്തരം ആക്രമണം നടത്തി ഇസ്രായേൽ. കഴിഞ്ഞ ദിവസങ്ങളിൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണങ്ങൾക്ക് പിന്നാലെ സിറിയയുടെ ഒരു കൂട്ടം യുദ്ധക്കപ്പലുകൾ ഇസ്രായേൽ തകർത്തു. തിങ്കളാഴ്ച രാത്രി അൽ ബയ്ദ, ലതാകിയ തുറമുഖങ്ങളിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഇവിടെ നങ്കൂരമിട്ടിരുന്ന 15 കപ്പുകളും തകർത്തു. തുറമുഖത്തിനും കാര്യമായ നാശനഷ്ടമുണ്ടായി
രണ്ട് ദിവസങ്ങളിലായി 480ഓളം വ്യോമാക്രമണങ്ങളാണ് ഇസ്രായേൽ സിറിയയിലേക്ക് നടത്തിയത്. സിറിയ വിമതർ പിടിച്ചടക്കിയതിന് പിന്നാലെ തന്ത്രപ്രധാനമായ ഗോലാൻ കുന്നുകൾ ഇസ്രായേൽ പിടിച്ചെടുത്തിരുന്നു. ഇവിടുത്തെ ബഫർ സോൺ കടന്നും ഇസ്രായേൽ കരസേനയെ വിന്യസിച്ചിട്ടുണ്ട്
പശ്ചിമേഷ്യയുടെ മുഖം തങ്ങൾ മാറ്റുകയാണെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചത്. അസദ് ഭരണത്തിന്റെ തകർച്ചയെ പുതിതയും നാടകീയവുമായ അന്ത്യം എന്നും നെതന്യാഹു വിന്യസിച്ചു. ശത്രുതയുടെ ഒരു ശക്തിയെയും തങ്ങളുടെ അതിർത്തിയിൽ നിലയുറപ്പിക്കാൻ അനുവദിക്കില്ല. ഇസ്രായേലിന് ഭീഷണിയാകുന്ന എല്ലാ സംവിധാനങ്ങളെയും നശിപ്പിക്കുമെന്നും നെതന്യാഹു പറഞ്ഞു