World
ഹിസ്ബുല്ല മേധാവി ഷെയ്ഖ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ; യുദ്ധഭീതിയിൽ പശ്ചിമേഷ്യ
ബെയ്‌റൂത്തിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഷെയ്ഖ് ഹസൻ നസ്‌റല്ലയെ വധിച്ചായി ഇസ്രായേൽ. മൂന്ന് പതിറ്റാണ്ടായി ഹിസ്ബുല്ലയെ നയിക്കുന്ന സെക്രട്ടറി ജനറലാണ് ഹസൻ നസ്‌റല്ല. ലെബനനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുള്ള ഹിസ്ബുല്ല വളർന്നത് നസ്‌റല്ലയുടെ കീഴിലാണ്.
ഇസ്രായേൽ സൈന്യമാണ് നസ്‌റല്ല കൊല്ലപ്പെട്ടതായി അവകാശപ്പെടുന്നത്. 1992ൽ അബ്ബാസ് അൽ മുസാവി കൊല്ലപ്പെട്ടതിനെ തുടർന്നാണ് 32ാം വയസ്സിൽ നസ്‌റല്ല ഹിസ്ബുല്ലയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. കഴിഞ്ഞ 18 വർഷമായി നസ്‌റല്ലയെ വധിക്കാൻ ഇസ്രായേൽ ശ്രമിക്കുന്നുണ്ട്.
നസ്‌റല്ല കൊല്ലപ്പെട്ടെന്ന വാർത്ത ശരിയാണെങ്കിൽ പശ്ചിമേഷ്യ അതിഭീകര സംഘർഷത്തിലേക്ക് പോകാനാണ് സാധ്യത. അതേസമയം ലെബനനോ ഹിസ്ബുല്ലയോ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.