World

ഗാസയെ അപകടകരമായ യുദ്ധമേഖലയായി പ്രഖ്യാപിച്ച് ഇസ്രായേൽ സൈന്യം

ഗാസയെ യുദ്ധമേഖലയായി പ്രഖ്യാപിച്ച് ഇസ്രായേൽ സൈന്യം. യുദ്ധത്തിന് ഇടയ്ക്ക് ഇടവേള നൽകി ഗാസയിൽ മാനുഷികസഹായം എത്തിക്കാൻ നൽകിയിരുന്ന അനുമതിയും ഇസ്രായേൽ സൈന്യം റദ്ദാക്കി. അപകടകരമായ യുദ്ധമേഖലയെന്നാണ് ഗാസയെ ഇസ്രായേൽ സൈന്യം വിശേഷിപ്പിക്കുന്നത്.

രാവിലെ പത്ത് മുതൽ രാത്രി എട്ട് മണി വരെ ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കാൻ കഴിഞ്ഞ മാസം ഇസ്രായേൽ സൈന്യം ഇടവേള നൽകിയിരുന്നു. ഇതാണ് ഇപ്പോൾ റദ്ദാക്കിയത്. ഗാസയിൽ വൻ ആക്രമണം നടത്താനുള്ള സൈന്യത്തിന്റെ നീക്കമായാണ് ഇപ്പോഴത്തെ നടപടിയെ കാണുന്നത്

ഗാസ മാസങ്ങളായി ക്ഷാമം കൊണ്ട് വലയുകയാണെന്ന മുന്നറിപ്പുകൾ യുഎൻ അടക്കം നൽകുമ്പോഴാണ് നിലവിൽ നൽകിയിരുന്ന നാമമാത്രമായ സഹായം പോലും ഇസ്രായേൽ സൈന്യം വിലക്കിയത്. ഇതോടെ ഗാസയിലെ ജനങ്ങൾക്ക് വെള്ളവും ഭക്ഷണവും പോലും എത്തിക്കുന്നത് അതീവ വെല്ലുവിളി സൃഷ്ടിക്കുമെന്ന് സന്നദ്ധ ഏജൻസികൾ കരുതുന്നു.

Related Articles

Back to top button
error: Content is protected !!