Technology

സ്വന്തമാണെന്ന് പറഞ്ഞിട്ടെരു കാര്യവുമില്ല: ജിയോഹോട്ട്സ്റ്റാർ സൗജന്യമായി ലഭിക്കുക ഈ ഒരു പ്ലാനിൽ മാത്രം

ഇന്ത്യയിലെ ​ഒന്നാം നമ്പർ ടെലിക്കാം കമ്പനിയായ റിലയൻസ് ജിയോ ഇപ്പോൾ തങ്ങളുടെ തന്നെ ഒടിടി പ്ലാറ്റ്ഫോമായ ജിയോഹോട്ട്സ്റ്റാറിന്റെ സബ്സ്ക്രിപ്ഷൻ തങ്ങളുടെ വരിക്കാർക്ക് സൗജന്യമായി വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോയുടെ 949 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ആണ് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 14ന് ആണ് ജിയോസിനിമയും ഡിസ്നി+ ഹോട്സ്റ്റാറും ലയിച്ച് ജിയോഹോട്ട്സ്റ്റാർ ഒടിടി പ്ലാറ്റ്ഫോം നിലവിൽ വന്നത്. സ്വന്തം പ്ലാറ്റ്ഫോം ആണെങ്കിലും നിലവിൽ ഒരു പ്രീപെയ്ഡ് മൊ​ബൈൽ റീച്ചാർജ് പ്ലാനിൽ മാത്രമാണ് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭ്യമാകുന്നത്. അ‌ത് നേരത്തെ ഈ പ്ലാനിൽ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉൾപ്പെട്ടിരുന്നതിനാൽ ആണെന്നും പറയാം.

എന്തായാലും വരും ദിവസങ്ങളിൽ കൂടുതൽ പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ ഒരുപക്ഷേ ജിയോഹോട്ട്സ്റ്റാർ സബസ്ക്രിപ്ഷൻ ഉൾപ്പെടുത്തിയേക്കാം. പുതിയ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്സ്റ്റാർ ആരംഭിച്ചതിന് പിന്നാലെ, റിലയൻസ് ജിയോ തങ്ങളുടെ വെബ്​സൈറ്റിൽ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്ന മൊ​ബൈൽ, ജിയോഫൈബർ, ജിയോഎയർഫൈബർ പ്ലാനുകളുടെ പട്ടിക അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്.

ജിയോ വെബ്​സൈറ്റിൽ നിന്ന് ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, 949 രൂപയുടെ ജിയോ മൊ​ബൈൽ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനിന് പുറമേ, 5 ജിയോ ഫൈബർ പ്ലാനുകളിലും 3 ജിയോ എയർഫൈബർ പ്ലാനുകളിലും ജിയോഹോട്ട്സ്റ്റാർ സബസ്ക്രിപ്ഷൻ ലഭ്യമാണ്. ആകെ 9 പ്ലാനുകളിൽ ജിയോ​ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ജിയോ വാഗ്ദാനം ചെയ്യുന്നു.

ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന ജിയോ മൊ​ബൈൽ പ്രീപെയ്ഡ് പ്ലാൻ: 949 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ജിയോ അ‌ധിക ആനുകൂല്യമായി മൂന്ന് മാസത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോൾ ​ജിയോസ്റ്റാർ പ്ലാറ്റ്ഫോമിന്റെ രൂപീകരണത്തോടെ ഇത് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനായി മാറിയിരിക്കുന്നു.

949 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ അ‌ൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ (മൊത്തത്തിൽ 168GB ഡാറ്റ), ദിവസം 100 എസ്എംഎസ്, 84 ദിവസ വാലിഡിറ്റി എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമേ അ‌ധിക ആനുകൂല്യമായി മൂന്ന് മാസത്തേക്ക് (90 ദിവസം) ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നു. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോടിവി, ജിയോക്ലൗഡ് എന്നീ ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയും ഇതിലുണ്ട്.

തങ്ങളുടെ സ്വന്തം ജിയോഹോട്ട്സ്റ്റാറിന്റെ സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന ഒരേയൊരു റീച്ചാർജ് പ്ലാൻ മാത്രമേ ജിയോയ്ക്ക് ഉള്ളൂ എന്നിരിക്കെ, ജിയോയുടെ പ്രധാന എതിരാളിയായ എയർടെലിന്റെ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്നു എന്ന മറ്റൊരു പ്രത്യേകതയുമുണ്ട്. ജിയോയുടെ 949 രൂപയുടെ പ്ലാൻ പോലെ തന്നെ ഈ എയർടെൽ പ്ലാനുകളും മുൻപ് ​ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻലഭ്യമായിരുന്ന പ്ലാനുകളായിരുന്നു.

ജിയോയും ഹോട്ട്സ്റ്റാറും ചേർന്ന് ജിയോഹോട്ട്സ്റ്റാർ ഔദ്യോഗികമായി നിലവിൽ വന്നതോടെ മുൻപ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭ്യമായിരുന്ന എയർടെൽ പ്ലാനുകൾ ജിയോഹോട്ട്സ്റ്റാർ പ്ലാനുകളായി മാറുകയായിരുന്നു. 3999 രൂപ, 1029 രൂപ, 398 രൂപ വിലകളിലാണ് എയർടെലിന്റെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന പ്രീപെയ്ഡ് പ്ലാനുകൾ എത്തുന്നത്.

ജിയോയെക്കാൾ കുറഞ്ഞ വിലയിൽ ജിയോഹോട്ട്സ്റ്റാർ വാലിഡിറ്റി സഹിതം ലഭ്യമാക്കുന്ന പ്ലാൻ നൽകുന്നത് എയർടെൽ ആണ് എന്ന പ്രത്യേകതയുമുണ്ട്. എയർടെലിന്റെ 398 രൂപയുടെ പ്ലാൻ ആണ് 28 ദിവസ വാലിഡിറ്റി സഹിതം എത്തുന്നത്. ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന പ്ലാൻ വിഐക്ക് ഉണ്ട്, പക്ഷേ ആ പ്ലാൻ ഡാറ്റ പ്ലാൻ ആയതിനാൽ സർവീസ് വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നില്ല.

Related Articles

Back to top button
error: Content is protected !!