" "
Kerala

പാസ്പോർട്ട് മാതൃകയിൽ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെട്ടാൽ മാത്രം ആധാറിന് അം​ഗീകാരം നൽകിയാൽ മതിയെന്ന് തീരുമാനം

തിരുവനന്തപുരം: 18 വയസ്സ് പൂർത്തിയായവർ പുതിയ ആധാർ കാർഡിനായി അപേക്ഷിക്കുമ്പോൾ പാസ്പോർട്ട് മാതൃകയിൽ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെട്ടാൽ മാത്രം അം​ഗീകാരം നൽകിയാൽ മതിയെന്ന് തീരുമാനം. ആധാർ അപേക്ഷകനെ നേരിൽക്കണ്ട് ഉദ്യോദ​ഗസ്ഥന് ബോധ്യപ്പെട്ടാൽ മാത്രമേ ആധാർ അനുവദിക്കൂ. വില്ലേജ് ഓഫിസറാണ് അന്വേഷണത്തിന് എത്തുക. വ്യാജ ആധാർ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ പരിഷ്കാരം

എന്നാൽ ഇതിനായി അപേക്ഷകർ പ്രത്യേകമായി ഫീസ് നൽകേണ്ടചില്ല. എറണാകുളം, തൃശൂർ ജില്ലകളിൽ വില്ലേജ് ഓഫിസർക്ക് പകരം അതത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് പരിശോധനക്ക് എത്തുക. അപേക്ഷിച്ച് കഴിഞ്ഞാൽ സംസ്ഥാന സർക്കാറിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കണമെന്നാണ് അറിയിപ്പെങ്കിൽ രേഖകൾ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെത്തി പരിശോധനക്ക് നൽകാം. വേ​ഗത്തിൽ ആധാർ വേണ്ടവർക്കാണ് ഇത്തരമൊരു സൗകര്യം ഒരുക്കിയത്.

18 വയസ്സ് പൂർത്തിയായവരുടെ ആധാർ എൻ‍റോൾമെന്റ് ജില്ലാ, ബ്ലോക്ക് തല അക്ഷയകേന്ദ്രങ്ങളിൽ മാത്രമാക്കിയിട്ടുണ്ട്. വ്യാജ ആധാർ തടയുക എന്നത് ലക്ഷ്യമിട്ടാണ് നിർണായക പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. നേരത്തെ ഉത്തർപ്രദേശിലും ഇത്തരം പരിഷ്കാരങ്ങൾ നടപ്പാക്കിയിരുന്നു.

Related Articles

Back to top button
"
"