ഹിറ്റ്മാന് ഇത് കലികാലം; ആറാമനായി ഇറങ്ങിയിട്ടും രക്ഷയില്ല
23 പന്തുകള്‍ നേരിട്ട രോഹിത്ത് നേടിയത് വെറും മൂന്ന് റണ്‍സ്

ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റില്‍ തുടങ്ങിയ ചീത്തപ്പേര് കാത്ത് സൂക്ഷിക്കാന്‍ തന്നെയുള്ള നീക്കമാണോ രോഹിത്ത് ശര്‍മക്ക്. ക്യാപ്റ്റന്‍സീയിലും ഓപ്പണിംഗിലും മികവ് പുലര്‍ത്താന്‍ സാധിക്കാത്ത രോഹിത്ത് ഇപ്പോള്‍ ആറാമാനായി ഇറങ്ങിയിട്ടും രക്ഷയില്ലാത്ത അവസ്ഥയാണ്. മോശം പെര്‍ഫോമന്‍സാണ് താരം പുറത്തെടുക്കുന്നത്. ഇതിനൊന്നും ഫോം ഔട്ട് എന്ന് പറഞ്ഞ് ചെറുതാക്കരുതെന്നും ഫോം ഓട്ട് മരമായി മാറുകയാണ് രോഹിത്തെന്നും ക്രിക്കറ്റ് പ്രേമികള്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഓസ്‌ട്രേലിയക്കെതിരായ ഇന്നത്തെ പിങ്ക് ടെസ്റ്റില്‍ ടോസ് ലഭിച്ചിട്ടും ബോളിംഗ് തിരഞ്ഞെടുക്കാത്ത രോഹിത്ത് തുടുക്കം തന്നെ ഇന്ത്യക്ക് കല്ലുകടി സൃഷ്ടിച്ചു. പിന്നീട് ഓപ്പണിംഗ് സ്ഥാനത്തിറങ്ങാതെ രാഹുലിനെയും ജയ്‌സ്വാളിനെയും ഇറക്കിയ രോഹത്ത് അല്‍പ്പം വിവേകം കാണിച്ചെങ്കിലും ആറാമാനായി ഇറങ്ങിയിട്ടും ബാറ്റിംഗില്‍ തിളങ്ങാനായില്ല.
തുടക്കകാലത്തെ തന്റെ ബാറ്റിങ് പൊസിഷനിലേക്കു തിരികെ പോവാനുള്ള അദ്ദേഹത്തിന്റെ നീക്കം ക്ലിക്കായില്ല. റണ്ണെടുക്കാന്‍ പാടുപെട്ട രോഹിത് 23 ബോളില്‍ വെറും മൂന്നു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് പിന്നാലെ അദ്ദേഹം നേരിടുന്നത്. ടെസ്റ്റില്‍ നിന്നും ഹിറ്റ്മാന്‍ വിരമിക്കണമെന്ന ആവശ്യവും ശക്തമാണ്. തട്ടിയും മുട്ടിയും രോഹിത് ഇന്ത്യക്കു വേണ്ടി റെഡ് ബോള്‍ ക്രിക്കറ്റില്‍ വളരെ മോശം ഫോമിലൂടെ കടന്നു പോയ്ക്കൊണ്ടിരിക്കുകയാണ് രോഹിത് ശര്‍മ. ന്യൂസിലാന്‍ഡുമായി അവസാനം കളിച്ച മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലെ ആറിന്നിങ്സുകളില്‍ ഒരേയൊരു ഫിഫ്റ്റിയാണ് അദ്ദേഹത്തിനു കുറിക്കാനായത്. മാത്രല്ല പരമ്പരയില്‍ 100 റണ്‍സ് പോലും ഹിറ്റ്മാന്‍ തികച്ചതുമില്ല