വീട്ടില്‍ സാധാനം വാങ്ങാനെത്തിയ ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ആകാശ് തില്ലങ്കേരിയുടെ ഉറ്റ സുഹൃത്ത് അറസ്റ്റില്‍
മക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിയും
വീട്ടില്‍ സാധാനം വാങ്ങാനെത്തിയ ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആകാശ് തില്ലങ്കേരിയുടെ ഉറ്റസുഹൃത്തും കൂട്ടാളിയുമായ ജിജോ തില്ലങ്കേരി അറസ്റ്റില്‍. അയല്‍വാസിയായ യുവതി നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വധിച്ച കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഉറ്റ സുഹൃത്താണ് ജിജോയെന്ന് പോലീസ് വ്യക്തമാക്കി.
മുഴക്കുന്ന് പൊലീസ് ആണ് ജിജോയെ അറസ്റ്റ് ചെയ്തത്. നേരത്തേ യുവതിയുടെ പരാതിയില്‍ ജിജോക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
നവംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ സാധനം വാങ്ങാന്‍ എത്തിയ ദളിത് യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവം പുറത്തറിഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ഭയം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി ചൂണ്ടിക്കാട്ടി. പീഡന ശ്രമവുമായി ബന്ധപ്പെട്ട കാര്യം പുറം ലോകം അറിഞ്ഞാല്‍ തന്റെ മക്കളെ അപായപ്പെടുത്തുമെന്ന് ജിജോ തില്ലങ്കേരി പറഞ്ഞുവെന്നാണ് യുവതിയുടെ മൊഴി.