Kerala

9 മണിക്ക് ക്യൂ നിൽക്കുന്നവർക്കെല്ലാം മദ്യം നൽകണം; സർക്കുലറുമായി ബെവ്‌കോ

ബീവറേജ് ഔട്ട്‌ലെറ്റുകൾ പൂട്ടുന്നതിന് മുമ്പ് ക്യൂവിൽ നിന്ന എല്ലാവർക്കും മദ്യം നൽകണമെന്ന് സർക്കുലർ. 9 മണി വരെ ക്യൂവിൽ വരുന്ന എല്ലാവർക്കും മദ്യം ഉറപ്പാക്കണമെന്നാണ് ബീവറേജ് കോർപറേഷൻ നൽകിയ സർക്കുലറിൽ പറയുന്നത്.

ക്യൂ നിൽക്കുന്നവർക്ക് മദ്യം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ നടപടി സ്വീകരിക്കുമെന്നാണ് ജീവനക്കാർക്ക് നൽകിയ നിർദേശം. എന്നാൽ നിർദേശം അംഗീകരിക്കില്ലെന്നാണ് ജീവനക്കാരുടെ സംഘനടകൾ അറിയിക്കുന്നത്. ക്യൂ നീണ്ടുപോയാൽ നിയമലംഘനമാകുമെന്ന് ഐഎൻടിസി യൂണിയൻ ചൂണ്ടിക്കാട്ടി.

സർക്കുലർ പിൻവലിച്ചില്ലെങ്കിൽ സമരം ചെയ്യുമെന്നാണ് ജീവനക്കാരുടെ സംഘടനയുടെ മുന്നറിയിപ്പ്. മദ്യം വാങ്ങാനെത്തുന്നവരെ സമയം കഴിഞ്ഞെന്ന് പറഞ്ഞ് മടക്കി അയക്കുന്ന സംഭവങ്ങൾ ആവർത്തിച്ചപ്പോഴാണ് ഇത്തരമൊരു സർക്കുലർ പുറത്തിറക്കിയതെന്നാണ് ബീവറേജ് കോർപറേഷൻ പറയുന്നത്.

Related Articles

Back to top button
error: Content is protected !!