സൗജന്യ സൈനിക റിക്രൂട്ട്മെൻ്റ് ക്യാമ്പ് ഇന്ന് കോഴിക്കോട്

കോഴിക്കോട്: ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്കായി ഇന്ന് (മെയ് 13, 2025) സൗജന്യ പ്രീ-റിക്രൂട്ട്മെൻ്റ് സെലക്ഷൻ ക്യാമ്പും സെമിനാറും നടക്കും. മലബാർ സൈനിക് അക്കാദമിയുടെ നേതൃത്വത്തിൽ കോഴിക്കോട് എൻ.എസ്.എസ്. കോളേജ്, പുതിയ പാലം, ചാലപ്പുറത്താണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ആർമി, നേവി, എയർഫോഴ്സ്, ബി.എസ്.എഫ്., സി.ആർ.പി.എഫ്., ഐ.ടി.ബി.പി., കോസ്റ്റ് ഗാർഡ്, എൻ.ഡി.എ., സ്റ്റേറ്റ് പോലീസ്, വിമൻ മിലിട്ടറി പോലീസ്, മിലിട്ടറി നഴ്സിംഗ് സർവീസസ് (എം.എൻ.എസ്.) തുടങ്ങിയ വിവിധ സേനാ വിഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള പരിശീലനം ഈ ക്യാമ്പിൽ നൽകും. കൂടാതെ എൻ.ഡി.എ., മിലിട്ടറി നഴ്സിംഗ്, സി.ഡി.എസ്., ഒ.ടി.എ., എ.എഫ്.എം.സി., പാരാമിലിട്ടറി, ഇന്ത്യൻ ആർമ്ഡ് ഫോഴ്സ് തുടങ്ങിയ മേഖലകളെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ എടുക്കും.
സേനകളിൽ നിന്നും വിരമിച്ച സൈനിക ഉദ്യോഗസ്ഥർ നേരിട്ട് ക്യാമ്പിൽ പങ്കെടുത്ത് അനുഭവങ്ങൾ പങ്കുവെക്കുകയും പരിശീലനം നൽകുകയും ചെയ്യും എന്നത് ഇതിൻ്റെ പ്രധാന ആകർഷണമാണ്. 13 വയസ്സുമുതൽ 23 വയസ്സുവരെ പ്രായമുള്ള, എട്ടാം ക്ലാസ് പാസായ യുവതീയുവാക്കൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കേന്ദ്ര-സംസ്ഥാന സായുധ സേനകളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിവരങ്ങൾക്കും സഹായത്തിനും 9778800944, 8590495989 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കൂടാതെ, താഴെ കാണുന്ന വാട്സ്ആപ്പ് ലിങ്കുകൾ വഴിയും ബന്ധപ്പെടാം: https://wa.me/919778800944