Kerala

അൻവറിനെ മുന്നണിയിലെടുക്കുന്ന കാര്യം പ്രതിപക്ഷ നേതാവ് ഒറ്റയ്ക്ക് തീരുമാനിക്കേണ്ടതല്ലെന്ന് കെ സുധാകരൻ

പിവി അൻവറിന്റെ വോട്ട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നിർണായകമാണെന്ന് കെ സുധാകരൻ. ചെറുതായാലും വലുതായാലും അൻവറിന്റെ വോട്ട് നിർണായകമാണ്. അൻവറിനെ കൂട്ടിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകും. അൻവറിനെ മുന്നണിയിൽ എടുക്കണമെന്നും സുധാകരൻ പറഞ്ഞു

അൻവറിനെ മുന്നണിയുടെ ഭാഗമാക്കുക എന്നതാണ് തന്റെ വ്യക്തിപരമായ ആഗ്രഹം. അൻവറിനെ ഘടകകക്ഷിയാക്കുന്നതിൽ പ്രതിപക്ഷ നേതാവ് മാത്രം തീരുമാനമെടുക്കേണ്ടതില്ല. മുസ്ലിം ലീഗിനും അൻവറിനെ കൊണ്ടുവരുന്നതിൽ താത്പര്യമുണ്ടെന്ന് സുധാകരൻ പറഞ്ഞു

അൻവർ മുന്നണിയിൽ വന്നിട്ട് എതിരഭിപ്രായം പറയാൻ പറ്റിയില്ല. ഭാവിയിൽ അൻവർ യുഡിഎഫിന് ബാധ്യതാകുമെന്ന് തോന്നുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!