Kerala
കാക്കനാട് 17കാരി പെൺകുട്ടി പ്രസവിച്ചു; ഭർത്താവായ 23കാരൻ പോക്‌സോ കേസിൽ അറസ്റ്റിൽ

എറണാകുളം കാക്കനാട് 17 വയസുകാരി പ്രസവിച്ചു. തമിഴ്‌നാട് സ്വദേശിനിയായ പെൺകുട്ടിയാണ് കാക്കനാട് സഹകരണ ആശുപത്രിയിൽ പ്രസവിച്ചത്. ആശുപത്രിയിൽ ആധാർ കാർഡ് കൊടുത്തതോടെയാണ് കുട്ടിയുടെ വയസ് വ്യക്തമായത്. തുടർന്ന് ആശുപത്രി അധികൃതർ തൃക്കാക്കര പോലിസിൽ അറിയിക്കുകയായിരുന്നു.
പെൺകുട്ടി വാതുരുത്തി നഗറിലാണ് താമസിക്കുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവ് 23 വയസുകാരൻ മധുര സ്വദേശി പ്രേംകുമാറിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി. ആചാര പ്രകാരം വിവാഹം കഴിച്ചതിന് ശേഷമാണ് ഇവർ കൊച്ചിൽ എത്തിയത്.
തുടർന്ന് ഒരുമിച്ച് താമസിക്കുകയായിരുന്നു. വിവാഹം നിയമവിരുദ്ധമായാണ് നടത്തിയത്. ബാല വിവാഹത്തിന് കൂട്ടുനിന്നവർക്കെതിരെയും നടപടിയെടുക്കും. വിവാഹം നടത്തിക്കൊടുത്തവർക്കെതിരെയും നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.