NovelUncategorized

കനൽ പൂവ്: ഭാഗം 49 || അവസാനിച്ചു

രചന: കാശിനാഥൻ

വീട്ടിൽ ചെന്നിട്ട്, നാലഞ്ചു ദിവസത്തേക്ക് ആവശ്യമായ ഡ്രസും, മറ്റ് സാധനങ്ങളുംഒക്കെ എടുത്തു പായ്ക്ക് ചെയ്തോണം കേട്ടോ,നമ്മൾക്ക് ഒരു ട്രിപ്പ് പോണം.

എവിടേയ്ക്ക്…..?

അതും സർപ്രൈസ്, എന്തേ.

അങ്ങനെ സർപ്രൈസ് ആയിട്ട് പോകാൻ ആണോ എന്റെ ഇഷ്ടങ്ങൾ ഒന്നും അർജുനേട്ടൻ നോക്കുന്നില്ലേ,

പെട്ടെന്ന് അവൾ മുഖം വീർപ്പിച്ച് അവനോട് ചോദിച്ചു.

അപ്പോഴേക്കും അർജുൻ തന്റെ വണ്ടി ഒന്ന് ഒതുക്കിയിരുന്നു.

അത് ശരിയാണല്ലോ, ഈ പറഞ്ഞപോലെ എന്റെ പാറൂട്ടിയുടെ ഇഷ്ടങ്ങൾ ഒന്നും, ഞാൻ ഇതുവരെയായിട്ടും ചോദിച്ചിട്ട് പോലുമില്ല, വെരി സോറി ഡിയർ.

അവൻ അവളുടെ മുന്നിൽ ക്ഷമാപണം നടത്തി, അതുകണ്ടതും പാർവതിയുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി തത്തിക്കളിച്ചു.

ഇനി പറയാൻ എവിടേക്കാണ് നമ്മൾക്ക് രണ്ടാൾക്കും മാത്രമായി, ഒരു യാത്ര പോകേണ്ടത്, അതും നമ്മുടെ ഹണിമൂൺ ട്രിപ്പ്.

അവനത് പറയുകയും പാർവതിയൊന്നു ഞെട്ടി.

പറയെടോ… എവിടെയാ പോകേണ്ടത്.

ഒരിടത്തും പോകേണ്ട…

അതെന്താ….

അതങ്ങനെയാ..

ആഹ് അങ്ങനെ പറയാതെന്നേ.. പ്ലീസ്….

അർജുനേട്ടൻ വണ്ടി എടുക്ക് നേരം പോകുന്നു.

അതിനിന്നിനി താൻ ബാങ്കിലേക്ക് പോകുന്നില്ലല്ലോ പിന്നെന്താ.

ആഹ് എങ്കിൽ ഇവിടെ കിടക്കാം, അല്ല പിന്നെ.

ഹ്മ്മ്…. എങ്കിലൊരു കാര്യം ചെയ്യാം, ഞാൻ പ്ലാൻ ചെയ്ത സ്ഥലത്തേയ്ക്കു പോകാം അല്ലേ.

പാർവതിക്ക് എതിർപ്പൊന്നുമില്ലെന്ന്
അവൾ മറുപടിയൊന്നും പറയാതിരുന്നപ്പോൾ അർജുന് തോന്നി.

ഒരുമൂളി പാട്ടൊക്കെ പാടി അവൻ വണ്ടി മുന്നോട്ട് എടുത്തു..

ആ സമയത്തായിരുന്നു അരുന്ധതിയുടെ ഫോൺ വന്നത്.

അരുണിന്റെ വിവാഹത്തെക്കുറിച്ച് ഒക്കെ ചോദിക്കുവാനായിരുന്നു വിളിച്ചത്
അർജുൻ കൃത്യമായി മറുപടികളൊക്കെ അമ്മയ്ക്ക് നൽകുകയും ചെയ്തു.

അതിനുശേഷം ഫോണ് പാർവതിക്കും കൈമാറി അവളും അരുന്ധതിയോട് സംസാരിച്ചു.

അവർ ഇരുവരും വീട്ടിലെത്തിയപ്പോൾ സമയം രണ്ടര കഴിഞ്ഞു.

ജയശ്രീ ഇപ്പോൾ നടക്കുവാൻ ഒക്കെ തുടങ്ങിയിട്ടുണ്ട്.
അതുകൊണ്ട് അവർക്ക് വലിയ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു.

അരുണിന്റെ വിവാഹത്തിന്റെ കാര്യങ്ങൾ പാർവതി പറഞ്ഞപ്പോൾ, ജയശ്രീ ചിരിച്ചു.

എന്നോട് പറഞ്ഞിട്ടാണ് മോളെ അർജുൻ ഇറങ്ങിയത്.

അത് കേട്ടതും എന്തോ ഒരു ദേഷ്യം പോലെ പാർവതിക്ക് തോന്നി.

അപ്പോ എല്ലാവരും, അറിഞ്ഞതായിരുന്നു അല്ലേ, എന്നോട് എന്തിനാണ് ഇത്ര ഒളിച്ചു വെച്ചത്.

റൂമിൽ എത്തിയപാടെ അവൾ അർജുന്റ് നേർക്ക് ഇത്തിരി ദേഷ്യപ്പെട്ടു..

അതിനു മറുപടിയായി അവനവളെ തന്റെ കരവലയത്തിൽ ഒതുക്കി, ഒരു നിമിഷം കൊണ്ട് അവളുടെ അധരം നുകർന്നിരുന്നു.

പെട്ടെന്ന് എന്താണ് സംഭവിക്കുന്നത് എന്ന് പോലും പാർവതിക്ക് മനസ്സിലായില്ല.

ആദ്യം ഒന്ന് വിടർന്നശേഷം പിന്നീട് അവളുടെ മിഴികൾ ചെറുതായി കുറുകിയിരുന്നു.

അവന്റെ കൈക്കുമ്പിളിൽ ആയിരുന്നു അവളുടെ വദനം.

അതിനുശേഷം അവന്റെ വലം കൈ ,അവളിലൂടെ അലയാൻ തുടങ്ങിയതും പാർവതി പെട്ടന്ന് അവന്റെ കൈയിൽ പിടുത്തമിട്ടു.
എന്നിട്ട് സർവ്വശക്തിയും പ്രയോഗിച്ച് അർജുനെ തള്ളി മാറ്റി.

പിന്നിലേക്ക് പോയ അർജുൻ ചെന്ന് വീണത് കിടക്കയിൽ ആയിരുന്നു.

തന്റെ ഇടതുകാൽ കൊണ്ട് അവൻ, ഒന്ന് തട്ടിയിട്ട് പാർവതിയെ അവന്റെ ദേഹത്തേക്ക് വലിച്ചിട്ടുകൊണ്ട് ആഴത്തിൽ പുണർന്നു.

അർജുനേട്ടാ… വിടുന്നുണ്ടോ.
അവൾ ആവുന്നത്ര കുതറിയെങ്കിലും അവിടെ വിജയിച്ചത് അർജുൻ ആയിരുന്നു.

അർജുനെട്ടൻ എന്തിനാ ഇനി ട്രിപ്പ് പോകുന്നത്, അതിന്റെ ആവശ്യമുണ്ടോ..

പാർവതിയുടെ ശബ്ദം ഉയർന്നതും, അവന്റെ കൈകൾ ഒന്നയഞ്ഞു.

ഓർമ്മിപ്പിച്ചത് നന്നായി പെണ്ണെ ഇല്ലെങ്കിൽ എല്ലാം കൈവിട്ടു പോയേനെ,

അവനത് പറയുമ്പോൾ അപ്പോഴും പാർവതി അവന്റെ ദേഹത്ത് തന്നെയായിരുന്നു.

പിടഞ്ഞ് എഴുന്നേറ്റ് മാറാൻ ഇടയ്ക്കൊക്കെ അവർ ശ്രമം നടത്തിയെങ്കിലും അവൻ വിട്ടിരുന്നില്ല.

എത്ര നാളായി ഇങ്ങനെയൊക്കെ ഒന്ന് ആഗ്രഹിച്ചിട്ട് എന്നറിയുമോ, കുറച്ചു കഴിയട്ടെ എന്നിട്ട് എണീറ്റാൽ മതി, അവൻ പറഞ്ഞു

അത്രയും നേരം ബലപ്രയോഗം നടത്തിയവൾ, അവനിലേക്ക് ചേർന്നുവന്ന നിമിഷമായിരുന്നു അത്.

അർജുനെ ഇറുക്കി പുണർന്നു അവന്റെ ഇരു കവിളിലും പാർവതി മാറി മാറി ചുംബിച്ചു.

ഇപ്പൊ ഇതു മതി പെണ്ണേ, ബാക്കിയൊക്കെ നമ്മുടെ ഡെസ്റ്റിനേഷൻ പോയിന്റ് എത്തീട്ട് മതി..

അർജുൻ പറഞ്ഞതും പാർവതിയൊന്നും ചിരിച്ചു.

അങ്ങനെ ജീവിതത്തിൽ അനുഭവിച്ച കയിപ്പ് ദിനങ്ങളോട് ഒക്കെ വിട പറഞ്ഞു കൊണ്ട് അവർ രണ്ടാളും പുതിയൊരു യാത്ര തുടങ്ങുകയായിരുന്നു.

അവസാനിച്ചു..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button