Novel

കനൽ പൂവ്: ഭാഗം 9

രചന: കാശിനാഥൻ

അർജുനും സിന്ധു ചേച്ചിയും പോയ ശേഷം,പാർവതി അടുക്കളയിലേക്ക് ചെന്നു.

ഫ്രിഡ്ജ് തുറന്ന ശേഷം, കുറച്ചു കാബ്ബേജ് എടുത്തു, ഒന്ന് രണ്ടു പച്ചമുളകും. സവാളയും
എല്ലാം എടുത്തു അവൾ വെള്ളത്തിൽ ഇട്ട് വെച്ച ശേഷം, ഫ്രീസറിൽ നിന്നും മീൻ എടുത്തു പുറത്തേക്ക് വെച്ചു.

ചോറ് വെയ്ക്കണം.. അതായിരുന്നു അവൾ ആദ്യം നോക്കിയത്..

വെള്ളം എടുത്തു അടുപ്പിൽ വെച്ചു തിളപ്പിക്കുവാൻ വേണ്ടി.
എന്നിട്ട് അരി എടുത്തു.
എങ്ങനെ ഒക്കെയാണ് എന്നൊന്നും അവൾക്ക് യാതൊരു നിശ്ചയവും ഇല്ലാ എന്നത് ആണ് സത്യം. വീട്ടിൽ അടുക്കള ജോലിയ്ക്ക് മാത്രം രണ്ട് ചേച്ചിമാര് ഉണ്ടായിരുന്നു.
നേരത്തെ ഒരു തവണ അമ്മയ്ക്ക് പനി ആയിട്ട് കിടപ്പോൾ, സെർവന്റ്സ്, രണ്ടാളും ഇല്ലായിരുന്നു. അന്ന് ആദ്യമായി ചോറ് വെച്ച ഒരു ഓർമ ഉണ്ട്. ആ ഒരു രീതിയിൽ ആണ് അവൾ ഇപ്പൊ ചെയ്യുന്നത്..

ദോശമാവ് എടുത്തു വീണ്ടും ഫ്രഡ്ജിൽ വെച്ചു. വിശപ്പ് തീരെ ഇല്ലയിരുന്നു.
നാളികേരം ചിരകി എടുത്തു. തോരൻ വെയ്ക്കാൻ വേണ്ടി.

എന്നിട്ട് അവൾ ചൂലു എടുത്തു കൊണ്ട് മുകളിലേക്കു പോയി. എല്ലം അടിച്ചു വാരി വൃത്തിയാക്കുവാൻ വേണ്ടി.

ആകെ കൂടി അർജുന്റെ റൂം മാത്രം ആയിരുന്നു അവൾ കണ്ടിട്ടുള്ളത്. മുകളിൽ വേറെയും പല റൂമുകൾ ഉണ്ടെങ്കിലും എല്ലാം ലോക്ക് ആണ്.
അതുകൊണ്ട് അർജുന്റെ റൂം അടിച്ചു വാരി, ക്ലീൻ ആക്കി, ബെഡ്ഷീറ്റ് ഒക്കെ തട്ടി പൊത്തി വിരിച്ചു,, കുറച്ചു ബുക്ക്സ് ഒക്കെ മേശമേൽ ഇരിപ്പുണ്ട്. അതെല്ലാം അവൾ അടുക്കി വെച്ചു.തലേ ദിവസം അച്ഛനും ഏട്ടനും വന്നപ്പോൾ ഉടുത്ത കാഞ്ചിപുരം സാരി യും ബ്ലൗസും എടുത്തു ഒപ്പം
അവൻ മാറി ഇട്ടിട്ടു പോയ ഡ്രസ്സ്‌ കൂടി ആയിട്ട് ഇറങ്ങി വന്നു മുറ്റത്തേക്ക് ഇറങ്ങി

അലക്കുന്ന സ്ഥലം ഇതാണ് മോളെ….

ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയപ്പോൾ സെക്യൂരിറ്റി ചേട്ടൻ ആണ്.

അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

സാരി ആണെങ്കിൽ വെയിലൊക്കെ വന്ന ശേഷം ഒന്ന് ചൂടാക്കി വെയ്ക്കാം എന്ന് കരുതി. ശേഷം അർജുന്റെ കുർത്തയും മുണ്ടും ഇന്നറും ഒക്കെ കഴുകി അഴയിൽ വിരിച്ചു.

തിരികെ അടുക്കളയിൽ വന്നിട്ട്, കറി വെയ്ക്കാൻ ഉള്ള കാര്യങ്ങൾ ഒക്കെ നോക്കി.

എല്ലാം ചെയ്ത് കഴിഞ്ഞപ്പോൾ ചെറിയ വിശപ്പ് പോലെ.
എന്നാലും കഴിക്കാൻ തോന്നിയുമില്ല.

വെറുതെ അവിടെ ചടഞ്ഞു കൂടി ഇരുന്നു.

അറിയാതെ മിഴികൾ ഒന്ന് താഴേക്ക് നീണ്ടു.

മാറിൽ പറ്റിചേർന്നു കിടക്കുന്ന മഞ്ഞ ചരടിൽ കോർത്ത പൂത്താലി..
വലം കൈയിൽ അതെടുത്തു പിടിച്ചു. എന്നിട്ട് മേല്പോട്ട് ഉയർത്തി

ചുണ്ടിൽ ചേർത്തു വെച്ചപ്പോൾ ഹൃദയമൊക്കെ വിങ്ങി പൊട്ടും പോലെ.

ഇത് അണിയിച്ചു തന്നവന്റെ ഉള്ളിലിരുപ്പ് എന്താണ്, ആ മനോഭാവം,ഒന്നും അറിയില്ല തനിയ്ക്ക്.. ഒപ്പം ഇത് എന്ന് വരെ തന്റെ മാറിൽ കാണും എന്നുപോലും നിശ്ചയമില്ല.

പാർവതിയ്ക്ക് ഉള്ളം പിടഞ്ഞു തുടങ്ങിയപ്പോൾ അവൾ വിങ്ങി കരയാൻ തുടങ്ങി.

അവളുടെ ഓരോ പ്രവർത്തിയും തന്റെ ഫോണിൽ കൂടി കണ്ടു കൊണ്ട് ഇരിന്നു ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുകയാണ് അർജുൻ..കലി കൊണ്ട് അവന്റെ മുഖം വലിഞ്ഞു മുറുകി.

വിധുവും മുത്തും എതിർ വശത്തു ഇരുന്ന് അവനെ നോക്കി.

കൊച്ചച്ച……
വിധു വിളിച്ചപ്പോൾ അവൻ മുഖം ഉയർത്തി.

ബലി ഇട്ട ശേഷം കുട്ടികൾ രണ്ടാളും കുളി ഒക്കെ കഴിഞ്ഞു വന്നു കസേരകളിൽ ഇരുന്ന്

ഹ്മ്മ്… എന്താ മക്കളെ….?

പാർവതിചിറ്റയെ എന്താണ് കൊണ്ട് വരാഞ്ഞത്… കഷ്ടം ആയി പോയില്ലോ…

അവരുട ചോദ്യത്തിനു മറുപടി ഒന്നും പറയാതെ കൊണ്ട് അർജുൻ ഇരുന്നു കഴിച്ചു തീർത്തു.

നിഖിലയാണ് പറഞ്ഞത് അവരോട് അത് നിങ്ങളുടെ ചിറ്റയാണെന്ന്. കേട്ടതും വിഷ്ണു കുറേ വഴക്ക് പറഞ്ഞു..പക്ഷെ ബന്ധം ഒരിക്കലും അല്ലാണ്ട് ആവാൻ പറ്റില്ലാലോ…

അരുന്ധതി ആരോടെന്നല്ലാതെ പറഞ്ഞു കൊണ്ട് അർജുന്റെ അടുത്തായി വന്നു ഇരുന്നു.

മറുപടിയായി അമ്മയെ ദഹിപ്പിക്കും മട്ടിൽ ഒന്ന് നോക്കിയ ശേഷം അവൻ കഴിപ്പ് മതിയാക്കി എഴുനേറ്റ്.

ഞാൻ പോകുന്നു…. കുറച്ചു തിരക്ക് ഉണ്ട്..

കൈ കഴുകി വന്ന ശേഷം അർജുൻ പറഞ്ഞപ്പോൾ വിഷ്ണുവും നിഖിലയും കൂടി മുഖത്തോട് മുഖം നോക്കി.

നിഖില അപ്പോൾ ഭർത്താവിനെ കണ്ണു കൊണ്ട് എന്തോ കാണിച്ചു.

“സിന്ധു ചേച്ചിയെ ഇവിടെ നിറുത്തിയാൽ പിന്നെ അവിടുത്തെ കാര്യം ഒക്കെ എങ്ങനെയാണ് അർജുൻ…”

“അവിടെ ഞാൻ മറ്റൊരുത്തിയെ കൊണ്ട് വന്നിട്ടുണ്ട്, അവൾ നോക്കിക്കോളും കാര്യങ്ങൾ ഒക്കെ…”

“അപ്പനോട് ഉള്ള വാശി മകളോട് തീർത്തിട്ട് എന്താടാ കാര്യം…”

“കാര്യം ഉണ്ടെന്ന് കൂട്ടിക്കോ….”

എങ്ങും തൊടാതെ ഉള്ള അവന്റെ മറുപടിയിൽ വിഷ്ണുവിനു ദേഷ്യം വന്നു.

അർജുൻ അകത്തേക്ക് കയറി ചെന്നപ്പോൾ രേണു ഇറങ്ങി വന്നു.

ഏടത്തി…… ഞാൻ പോകുവാ കേട്ടോ.. അടുത്ത ദിവസം വരാം..

ഹ്മ്മ്…. ശരി മോനേ…

അമ്മയോടും കുട്ടികളോടും ഒക്കെ യാത്ര പറഞ്ഞ ശേഷം അർജുൻ ചെന്നു വണ്ടി ഇറക്കി.

ഒരു പാവം കൊച്ചാ അത്, ഇനി എങ്ങനെ ആവുമോ അതിന്റ ഭാവി…

അർജുന്റെ വണ്ടി ഗേറ്റ് കടന്നു പോയതും സിന്ധു തന്റെ അരികിൽ നിന്ന ലീല ചേച്ചിയെ നോക്കി പറഞ്ഞു.

അവളുടെ അച്ഛൻ ചെയ്ത് കൂട്ടിയ കാര്യങ്ങൾ ഒന്നും നിനക്ക് അറിയാൻ വയ്യാഞ്ഞിട്ട…..രാജശേഖരൻ… അവൻ ആരാണ്എന്നൊ… ഈ കുടുബം നശിപ്പിച്ചു കൈയിൽ കൊടുത്തു.എങ്ങനെ കഴിഞ്ഞത് ആണെന്നോ അരുന്ധതിചേച്ചിയൊക്കെ…എത്ര പാവം ആയിരുന്നു എന്ന് അറിയാമോ ഇവിടുത്തെ സാറും കണ്ണൻമോനും ഒക്കെ…. ആ രേണു മോള് ഒന്ന് മനസ് തുറന്ന് ചിരിച്ചിട്ട് എത്രയോ കാലങ്ങൾ ആയെന്നോ…ഇതിനൊക്കെ കാരണം…അവൻ.. അവൻ ഒരൊറ്റ ആളാണ്… അയാളെയും ആ കുടുംബത്തെയും അർജുൻമോൻ ഒരിക്കലും വെറുതെ വിടരുത്….അത് പറയുമ്പോൾ
ലീലയുടെ ശബ്ദം വിറച്ചു..

അരുന്ധതി കടന്നു വരുന്നത് കണ്ടതും പെട്ടന്ന് അവർ നിശബ്ദതയായി……തുടരും……..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button