Kerala

കന്യാകുമാരി എക്‌സ്പ്രസിൽ യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടെ കത്തിക്കുത്ത്; പ്രതി പിടിയിൽ

ഓടിക്കൊണ്ടിരുന്ന കന്യാകുമാരി എക്‌സ്പ്രസിൽ കത്തിക്കുത്ത്. കായംകുളത്തേക്ക് യാത്ര ചെയ്യുന്ന യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് കത്തിക്കുത്ത് നടന്നത്.

ബംഗളൂരുവിൽ നിന്നും കയറിയതാണ് യുവാക്കൾ. പാലക്കാട് വരെ ഇവർ ടിക്കറ്റ് എടുത്തിട്ടുണ്ടായിരുന്നുള്ളു. പരിശോധനയിൽ ടിടിഇ ഫൈൻ ഈടാക്കി. ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി ഇതോടെ യുവാക്കൾ തമ്മിൽ തർക്കമുണ്ടായി.

ഇതിനിടയിലാണ് ഒരാൾ മറ്റൊരാളെ കുത്തിയത്. പരുക്ക് ഗുരുതരമല്ല. പ്രതിയെ തൃശ്ശൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button
error: Content is protected !!