National
വോട്ടർ പട്ടിക തയ്യാറാക്കിയത് കോൺഗ്രസ് കാലത്തെന്ന് കർണാടക മന്ത്രി; രാജി ചോദിച്ച് വാങ്ങി ഹൈക്കമാൻഡ്

കർണാടകത്തിൽ വോട്ടർ പട്ടിക ക്രമക്കേട് നടന്നതായി രാഹുൽഗാന്ധി ആരോപിച്ചതിന് പിന്നാലെ കർണാടക കോൺഗ്രസിൽ ഭിന്നത. മന്ത്രി കെ എൻ രാജണ്ണ രാജിവച്ചു. മന്ത്രിയുടെ വിവാദ പ്രസ്താവനക്ക് പിന്നാലെ ഹൈക്കമാൻഡ് രാജി നേരിട്ട് എഴുതി വാങ്ങുകയായിരുന്നു.
കോൺഗ്രസ് ഭരണകാലത്താണ് വോട്ടർ പട്ടിക തയാറാക്കിയതെന്ന സഹകരണ മന്ത്രി കെ എൻ രാജണ്ണയുടെ പ്രസ്താവനയാണ് രാജിയിലേക്ക് നയിച്ചത്. വോട്ടർ പട്ടികയിൽ സമയത്ത് പരാതി അറിയിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
എന്നാൽ ഇതിനെതിരെ ഡി കെ ശിവകുമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വിമർശനവുമായി രംഗത്തെത്തി. വസ്തുത അറിയാതെ രാജണ്ണയോട് ഇത്തരം പ്രസ്താവനകൾ നടത്തരുത് എന്ന് ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു. പിന്നാലെയാണ് ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടത്.