Kerala
കാർത്തിക് സൂര്യ വിവാഹിതനായി; വധു വർഷ

അവതാരകളും ഇൻഫ്ലുവൻസറുമായ കാർത്തിക് സൂര്യ വിവാഹിതനായി. കാർത്തിക്കിന്‍റെ അമ്മയുടെ സഹോദരന്‍റെ മകൾ വർഷയാണ് വധു. യൂട്യൂബ് ചാനലിലൂടെ കാർത്തിക് സൂര്യ വിവാഹ വിശേഷങ്ങളെല്ലാം പങ്കു വച്ചിരുന്നു. യൂട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ശേഷമാണ് കാർത്തിക് സൂര്യ മിനിസ്ക്രീൻ അവതാരകനായി എത്തിയത്.
ഒരിക്കൽ വിവാഹം മുടങ്ങിയതിനു ശേഷം വീട്ടുകാരാണ് വർഷയെ വധുവായി കണ്ടെത്തിയതെന്ന് കാർത്തിക് സൂര്യ വെളിപ്പെടുത്തിയിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങളും സേവ് ദി ഡേറ്റ് ചിത്രങ്ങളുമെല്ലാം വൈറലായിരുന്നു.