Kerala

കരുനാഗപ്പള്ളി സന്തോഷ് വധം: കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളടക്കം രണ്ട് പേർ പിടിയിൽ

കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിൽ രണ്ട് പേർ പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രാജപ്പൻ, പ്രതികളെ സഹായിച്ച അതുൽ എന്നിവരാണ് പിടിയിലായത്. ക്വട്ടേഷൻ കൊടുത്ത അതുൽ അടക്കം നാല് പേർ കൂടി ഇനി പിടിയിലാകാനുണ്ട്.

വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് താച്ചയിൽമുക്ക് സ്വദേശി സന്തോഷ് കൊല്ലപ്പെടുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു സന്തോഷ്. ജിം സന്തോഷ് എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. 2024 നവംബറിൽ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ സന്തോഷ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്

പ്രതികളുടെ ചിത്രങ്ങൾ നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു. ഒന്നാം പ്രതി അലുവ അതുൽ, പ്യാരി എന്നിവർ എംഡിഎംഎ അടക്കമുള്ള കേസുകളിൽ പ്രതികളാണ്. രണ്ട് സംഘങ്ങൾ തമ്മിലുള്ള വർഷങ്ങൾ നീണ്ട വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

Related Articles

Back to top button
error: Content is protected !!