National

കത്വ ഏറ്റുമുട്ടൽ: മൂന്ന് പോലീസുദ്യോഗസ്ഥർക്ക് വീരമൃത്യു; ഒരു ഭീകരനെ കൂടി വധിച്ചു

ജമ്മു കാശ്മീരിലെ കത്വയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് പോലീസുകാർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ പരുക്കേറ്റ നാല് പോലീസുദ്യോഗസ്ഥരിൽ മൂന്ന് പേരാണ് മരിച്ചത്. ചികിത്സയിലുള്ള ജവാൻ ഗുരുതരാവസ്ഥയിലാണ്. താരിഖ് അഹമ്മദ്, ജസ്വന്ത് സിംഗ്, ബൽവീന്ദർ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച പോലീസുകാർ

ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി വധിച്ചു. ഇതോടെ ദിവസങ്ങളായി തുടരുന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വദിച്ചു. നാല് ദിവസം മുമ്പാണ് ഹിരാനഗറിലെ ജനവാസ മേഖലയിലേക്ക് ഭീകരർ എത്തിയത്. തെരച്ചിൽ നടന്നെങ്കിലും ഇവർ വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടു

പ്രദേശത്ത് നിന്ന് 26 കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ ഭീകര സാന്നിധ്യം സ്ഥിരീകരിക്കുകയും പിന്നീട് ഏറ്റുമുട്ടൽ ആരംഭിക്കുകയുമായിരുന്നു. പ്രദേശത്ത് അഞ്ചിലധികം ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം.

Related Articles

Back to top button
error: Content is protected !!