KeralaSports

പിള്ളേര്‍ക്ക് എന്ത് പൃഥ്യി, എന്ത് ശ്രേയസ്; മുംബൈയിയെ തകര്‍ത്ത് കേരളം; രോഹനും സല്‍മാനും അടിച്ചു കസറി

സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ സല്‍മാന്‍

മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കരുത്തരായ മുംബൈയെ കാറ്റില്‍പ്പറത്തി കേരളം. പൃഥി ഷായും ശ്രേയസ് ഐയറും അജിങ്ക്യ രഹാനെയും അടങ്ങുന്ന വമ്പന്‍ ടീമിനെയാണ് സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള ടീം കശക്കിയെറിഞ്ഞത്. 43 റണ്‍സിന്റെ മുന്നും വിജയമാണ് കേരളം കരസ്ഥമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് എടുത്തു. സഞ്ജു സാംസണ്‍ നാല് റണ്‍സിന് പുറത്തായെങ്കിലും രോഹന്‍ കുന്നുമ്മലും സല്‍മാന്‍ നിസാറും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

രോഹന്‍ 48 പന്തില്‍ നിന്ന് 87 റണ്‍സ് എടുത്തു. സല്‍മാന്‍ നിസാര്‍ 49 പന്തില്‍ നിന്ന് 99 റണ്‍സ് എടുത്തു. പുറത്തായില്ലെങ്കിലും സല്‍മാന് സെഞ്ച്വറി തികക്കാനായില്ല.

കൂറ്റന്‍ റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ മുംബൈയുടെ ഇന്നിംഗ്‌സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എന്ന നിലയില്‍ അവസാനിച്ചു. ക്യാപ്റ്റന്‍ ശ്രേയസ് ഐയര്‍ 32 റണ്‍സും അജിങ്ക്യ രഹാനെ 68 റണ്‍സുമെടുത്തു. കേരളത്തിന് വേണഅടി എം ഡി നിധീഷ് നാല് വിക്കറ്റ് എടുത്തു.

Related Articles

Back to top button
error: Content is protected !!