രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിന് മികച്ച തുടക്കം; 11 റൺസെടുക്കുന്നതിനിടെ വിദർഭയുടെ രണ്ട് വിക്കറ്റുകൾ വീണു

രഞ്ജി ട്രോഫി ഫൈനലിൽ വിദർഭക്കെതിരെ കേരളത്തിന് മികച്ച തുടക്കം. ടോസ് നേടിയ കേരളം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് കേരളം ആരംഭിച്ചത്. എംഡി നിധീഷിനാണ് വിക്കറ്റ്. പാർഥ് രഖാഡെയാണ് പുറത്തായത്
സ്‌കോർ 11ൽ എത്തിയപ്പോൾ വിദർഭയുടെ രണ്ടാം വിക്കറ്റും വീണു. ഒരു റൺസെടുത്ത ദർശൻ നൽകണ്ടെയാണ് പുറത്തായത്. നിലവിൽ വിദർഭ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 11 റൺസ് എന്ന നിലയിലാണ്. സെമിയിൽ ഗുജറാത്തിനെതിരെ കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് കേരളം ഫൈനലിൽ ഇറങ്ങിയത്. ഷോൺ റോജറിന് പകരം ഏദൻ ആപ്പിൾ ടോം പ്ലേയിംഗ് ഇലവനിലെത്തി.
അതേസമയം മാറ്റങ്ങളൊന്നുമില്ലാതെയാണ് വിദർഭ ഫൈനലിൽ ഇറങ്ങിയത്. ചരിത്രത്തിലാദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനൽ കളിക്കുന്നത്. ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെയും സെമിയിൽ ഗുജറാത്തിനെയും നാടകീയമായി മറികടന്നാണ് കേരളം ഫൈനലിൽ എത്തിയത്.