സഞ്ജുവും കൂട്ടരും വണ്ടി കയറണോ വേണ്ടയോയെന്ന് നാളെയറിയാം; മുഷ്താഖ് അലി ട്രോഫിയിലെ ക്വര്‍ട്ടര്‍ ചിത്രം ഉടന്‍ തെളിയും
രാജസ്ഥാനും ബംഗാളും ബര്‍ത്തുറപ്പിച്ചു
അപ്പോഴെങ്ങനെയാ അവര്‍ നില്‍ക്കണോ അതോ പോകണോ…മുഷ്താഖ് അലി ടി20 ട്രോഫിയില്‍ രണ്ട് പരാജയം ഏറ്റുവാങ്ങി സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള കേരളാ ടീമിന്റെ വിധി നാളെയറിയാം. കേരളത്തിന്റെ മത്സരങ്ങള്‍ എല്ലാം അവസാനിച്ചിട്ടുണ്ടെങ്കിലും നാളെ നടക്കുന്ന മത്സരം കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശം തീരുമാനിക്കും.
ആന്ധ്രയും മുംബൈയും തമ്മില്‍ നടക്കുന്ന മത്സരമാണ് കേരളത്തിന്റെ ഭാവി നിശ്ചയിക്കുക. നിലവില്‍ തോല്‍വിയറിയാതെയാണ് കേരളം ഉള്‍ക്കൊള്ളുന്ന ഇ ഗ്രൂപില്‍ ആന്ധ്രയുടെ കുതിപ്പ്. 20 പോയിന്റുമായാണ് ആന്ധ്ര ഒന്നാം സ്ഥാനത്തുള്ളത്. നാല് വിജയവും ഒരു തോല്‍വിയുമായി മുംബൈയാണ് നിലവില്‍ രണ്ടാമത്. 16 പോയിന്റാണ് മുംബൈയുടെ സമ്പാദ്യം. നാല് വിജയവും രണ്ട് തോല്‍വിയുമായി കേരളത്തിനും 16 പോയിന്റാണുള്ളത്.
നാളെ നടക്കുന്ന മത്സരത്തില്‍ മുംബൈയെ വലിയ റണ്‍റേറ്റിന് ആന്ധ്ര തോല്‍പ്പിച്ചാല്‍ മാത്രമെ കേരളത്തിന് ക്വാര്‍ട്ടര്‍ സാധ്യതയുള്ളൂ. അതേസമയം, മുംബൈയെ തോല്‍പ്പിക്കുകയെന്നത് ആന്ധ്രയെ സംബന്ധിച്ചെടുത്തോളം അല്‍പ്പം പ്രയാസമുള്ള കാര്യമാണ്. നിലവില്‍ കേരളത്തോട് മാത്രമാണ് മുംബൈ തോല്‍പ്പിച്ചത്.
അതേസമയം, ഗ്രൂപ്പ് എയില്‍ 20 പോയിന്റുകള്‍ വീതം നേടിയ രാജസ്ഥാനും ബെംഗാളും ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു. മധ്യപ്രദേശിനും 20 പോയിന്റുണ്ടെങ്കിലും റണ്‍റേറ്റ് കുറഞ്ഞതിോനാല്‍ പുറത്താകുകയായിരുന്നു.
ഗ്രൂപ് ബിയില്‍ സൗരാഷ്ട്രയും ഗുജറാത്തും 20 പോയിന്റ് വീതം നേടി ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഗ്രൂപ്പ് സിയില്‍ ജാര്‍ഖണ്ഡും ഡല്‍ഹിയും ക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പ് ഡിയില്‍ വിദര്‍ബ ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചിട്ടുണ്ട്. നാളത്തെ മത്സരത്തിന്റെ ഫലം അനുസരിച്ച് ചെന്നൈയും ആസാമും ഏതെങ്കിലും ഒരു ടീമും സെലക്ടാകും.