Wednesday, 11 November 2026 About Us · Contact Us

ശബരിമല തീര്‍ഥാടകരുടെ കാര്‍ മറിഞ്ഞ് അപകടം

ശബരിമല തീര്‍ഥാടകരുടെ കാര്‍ മറിഞ്ഞ് പത്തനംതിട്ട പൊന്നംപാറയില്‍ അപകടം. കാറിലുണ്ടായിരുന്ന ഒരാള്‍ മരിച്ചു. തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയ ആറംഗ തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ചാലക്കയം – പമ്പ റോഡില്‍ പൊന്നംപാറയില്‍ ആയിരുന്നു അപകടം. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ബാബു ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ബാബുവിന്റെ മകള്‍ ഒന്‍പത് വയസ്സുകാരി ആരുഷി, ശശി, അര്‍ജുന്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാര്‍ ഡ്രൈവറെയും മറ്റെരാളെയും നിസാര പരിക്കുകളോടെ നിലയ്ക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. തീര്‍ഥാടകരോട് വേഗത കുറക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സുഹൈലിന് കുരുക്കായി ആർടിഒ റിപ്പോർട്ട്: നെടുമ്പാശ്ശേരി വാഹനാപകടത്തിന് കാരണം സാങ്കേതികപ്പിഴവല്ല

സുഹൈലിന് കുരുക്കായി ആർടിഒ റിപ്പോർട്ട്: നെടുമ്പാശ്ശേരി വാഹനാപകടത്തിന് കാരണം സാങ്കേതികപ്പിഴവല്ല

20 Oct 2026
ശബരിമല മിൽമ നെയ് ക്രമക്കേട്: അന്വേഷണത്തിന് പ്രത്യേക വിജിലൻസ് സംഘം; എസ്.പി എം.ജെ. സോജൻ തലവൻ

ശബരിമല മിൽമ നെയ് ക്രമക്കേട്: അന്വേഷണത്തിന് പ്രത്യേക വിജിലൻസ് സംഘം; എസ്.പി എം.ജെ. സോജൻ തലവൻ

05 Aug 2026
ശബരിമല നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും; മന്ത്രി കെ മുരളീധരൻ

ശബരിമല നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും; മന്ത്രി കെ മുരളീധരൻ

31 Jul 2026
ശബരിമല മിൽമ നെയ് വിതരണത്തിൽ വൻ ക്രമക്കേട്: ടെൻഡർ വെട്ടിപ്പും വ്യാജ രേഖകളും കണ്ടെത്തി; അന്വേഷണം പുരോഗമിക്കുന്നു

ശബരിമല മിൽമ നെയ് വിതരണത്തിൽ വൻ ക്രമക്കേട്: ടെൻഡർ വെട്ടിപ്പും വ്യാജ രേഖകളും കണ്ടെത്തി; അന്വേഷണം പുരോഗമിക്കുന്നു

27 Jul 2026
ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

08 Jul 2026

സ്വത്ത് തർക്കം: കൊണ്ടോട്ടിയിൽ അനിയൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

05 Jul 2026