മലപ്പുറം തിരൂരിൽ ബൈക്കിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി 18കാരൻ പിടിയിൽ

ali

മലപ്പുറം തിരൂരിൽ എംഡിഎംഎയുമായി പതിനെട്ടുകാരൻ അറസ്റ്റിൽ. പറവണ്ണ സ്വദേശി അലി അസ്‌കർ (18) ആണ് അറസ്റ്റിലായത്. തിരൂർ എക്‌സൈസ് ആണ് പ്രതിയെ പിടികൂടിയത്. 

10 ഗ്രാം എംഡിഎംഎ പ്രതിയിൽ നിന്ന് കണ്ടെത്തി. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

സ്‌ക്വാഡും തിരൂർ സർക്കിൾ റെയ്ഞ്ച് ഓഫീസുകളും സംയുക്തമായാണ് പരിശോധന നടത്തിയത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തു.

Tags

Share this story