ഒഡീഷ സ്വദേശിനിയായ 19കാരി ട്രെയിനിൽ പ്രസവിച്ചു; ആലുവയിൽ എത്തി ആശുപത്രിയിലേക്ക് മാറ്റി
Jun 2, 2025, 12:14 IST
ഒഡീഷ സ്വദേശിനിയായ 19കാരി ട്രെയിനിൽ പ്രസവിച്ചു. തൃശ്ശൂർ നെല്ലാട് വെച്ചാണ് 19കാരി ട്രെയിനിൽ പ്രസവിച്ചത്. ആലുവ സ്റ്റേഷനിൽ എത്തിയ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തോടൊപ്പം ഒഡീഷയിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്നു പെൺകുട്ടി. ട്രെയിൻ തൃശ്ശൂരിലെത്തിയപ്പോൾ പ്രസവവേദന അനുഭവപ്പെടുകയും പിന്നാലെ പ്രസവിക്കുകയുമായിരുന്നു ആലുവയിൽ എത്തിയ ശേഷം റെയിൽവേ അധികൃതർ കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
