രാവിലെ 600, ഉച്ചയ്ക്ക് ശേഷം 480; സ്വർണവിലയിൽ ഇന്ന് 1080 രൂപയുടെ ഇടിവ്

സംസ്ഥാനത്ത് സ്വർണവില ഇന്ന് രണ്ട് തവണയായി ഇടിഞ്ഞു. ഉച്ചയ്ക്ക് മുമ്പ് 600 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 75 രൂപയും കുറഞ്ഞു. ഉച്ചയ്ക്ക് ശേഷം പവന് 480 രൂപയും ഗ്രാമിന് 60 രൂപയും കുറവുണ്ടായി രാവിലെയും ഉച്ചയ്ക്കുമായി പവന് 1080 രൂപയും ഗ്രാമിന് 135 രൂപയുടെയും കുറവാണ് സംഭവിച്ചത്. ഇന്നുച്ച കഴിഞ്ഞ് സ്വർണം വാങ്ങാൻ ജ്വല്ലറികളിലെത്തിയവർക്കാണ് കൂടുതൽ നേട്ടം. പവന്റെ വില ഇതോടെ 72,760 രൂപയിലെത്തി. രണ്ടാഴ്ചകൾക്ക് ശേഷമാണ് പവന്റെ വില 73,000ത്തിൽ താഴെ എത്തുന്നത്. ഗ്രാമിന് 9095 രൂപയിലെത്തി.

Tags

Share this story