കോഴിക്കോട് മുക്കത്ത് 16കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണം തുടരുന്നു
May 16, 2025, 08:46 IST
കോഴിക്കോട് മുക്കം കട്ടാങ്ങൽ സ്വദേശിയായ 16കാരനെ കാണാനില്ലെന്ന് പരാതി. അബ്ദുൾ നാഹിയെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകുന്നേരം അരീക്കോട് കടുങ്ങല്ലൂർ പള്ളി ദർസിലേക്ക് പഠിക്കാൻ പോയതാണ് അബ്ദുൾ നാഹി. പിന്നീട് കുട്ടി ദർസിലോ വീട്ടിലോ എത്തിയിട്ടില്ല. കുട്ടി വീട്ടിൽ തിരിച്ചെത്താത്തിനെ തുടർന്ന് കുടുംബം പോലിസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
