തിരുവനന്തപുരം ആര്യങ്കോട് 47കാരനെ കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
Jul 26, 2025, 14:33 IST
തിരുവനന്തപുരം ആര്യങ്കോട് മധ്യവയസ്‌കനെ കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മണ്ഡപത്തിൻ കടവിൽ ശ്രീകാന്തിനെയാണ്(47) മരിച്ച നിലയിൽ കണ്ടെത്തിയത്. വാഴിച്ചിൽ റോഡിൽ ആറടിയോളം താഴ്ചയുള്ള കുഴിയിലാണ് ഇയാളെ കണ്ടെത്തിയത്. ഇന്നലെ രാത്രി 8 മണിയോടെ വീടിന് പുറത്തേക്ക് പോയതായിരുന്നു ശ്രീകാന്ത്. രാവിലെ വഴിയാത്രക്കാരാണ് കുഴിയിൽ ഒരാളുടെ മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് പ്രദേശവാസിയായ ശ്രീകാന്താണ് മരിച്ചതെന്ന് വ്യക്തമായത്. ആര്യങ്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
