കർണാടകയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു; കുഞ്ഞിന് ദാരുണാന്ത്യം

കർണാടകയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് കുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂർ കൊളക്കാട് സ്വദേശി അതുൽ-അലീന ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള കുഞ്ഞാണ് അപകടത്തിൽ മരിച്ചത്. ചന്നപ്പട്ടണയിൽ വെച്ചായിരുന്നു അപകടം. ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ കാറിലേക്ക് പിന്നിൽ നിന്ന് വന്ന ബസ് ഇടിക്കുകയും ചെയ്തു. മാതാപിതാക്കളുടെ പരിക്കും ഗുരുതരമാണ്. അതുലിനെയും അലീനയെയും ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  

Tags

Share this story