വയനാട് ബത്തേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
വയനാട് ബത്തേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വയസുകാരി മരിച്ചു. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ്-സുമ ദമ്പതികളുടെ മകൾ രാജലക്ഷ്മിയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ ബത്തേരി കോട്ടക്കുന്നിന് സമീപമാണ് അപകടം നായ്ക്കട്ടിയിൽ നിന്ന് ബത്തേരിയിലേക്ക് ഓട്ടോറിക്ഷയിൽ വരുമ്പോൾ കോട്ടക്കുന്നിന് സമീപം ഇതേ ദിശയിലെത്തി യൂടേൺ എടുത്ത കാറുമായി കൂട്ടിയിടിച്ചാണ് ഓട്ടോ റിക്ഷ മറിഞ്ഞത്. ഇതിനടിയിൽപ്പെട്ട കുട്ടിയെ ഉടനെ ബത്തേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ഇരുളത്തെ ബന്ധുവീട്ടിലേക്ക് മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം പോകും വഴിയാണ് അപകടം. അർജുനൻ, രാജേശ്വരി എന്നിവർ സഹോദരങ്ങളാണ്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ബെംഗളൂരുവിൽ സിഗ്നലിൽ നിർത്തിയിട്ടിരുന്ന വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസ് ഇടിച്ചു കയറി; നിരവധിപ്പേർക്ക് പരിക്ക്, ഡ്രൈവർമാരുടെ നില ഗുരുതരം

വടകരയില്‍ വീണ്ടും മത്സരയോട്ടം; സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ടൂറിസ്റ്റ് ബസ് അപകടം: ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
