വയനാട് വാളാട് മരത്തടി ഇറക്കുന്നതിനിടെ തെന്നിവീണ് യുവാവ് മരിച്ചു

വയനാട് വാളാട് മരത്തടി ഇറക്കുന്നതിനിടെ തെന്നിവീണ് യുവാവ് മരിച്ചു
വയനാട് വാളാട് ടൗണിൽ മരത്തടിയുമായി തെന്നി വീണ് യുവാവ് മരിച്ചു. കാട്ടിമൂല പുളിക്കൽ ജോബിഷ്(42) ആണ് മരിച്ചത്. ഇറച്ചിക്കടയിലേക്കുള്ള മരത്തടി ഇറക്കുന്നതിനിടെ തെന്നി വീഴുകയായിരുന്നു. ജോബിഷിന്റെ ദേഹത്തേക്കാണ് മരത്തടിയും വീണത്. പരുക്കേറ്റ ജോബിഷിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇറച്ചി വെട്ടുന്ന തടി എടുക്കുന്നതിനിടെയായിരുന്നു അപകടം. പ്രിയ ആണ് ജോബിഷിന്റെ ഭാര്യ. നാല് മക്കളുണ്ട്.

Tags

Share this story