കുറ്റിപ്പുറത്ത് സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
May 31, 2025, 12:14 IST
മലപ്പുറത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. കുറ്റിപ്പുറം സ്വദേശി ജാഫറാണ് മരിച്ചത്. സുഹൃത്തായ അഷ്‌റഫിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിലാണ് ജാഫറെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
