Wednesday, 11 November 2026 About Us · Contact Us

കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രു സംഹാര പൂജ നടത്തി എഡിജിപി എംആർ അജിത് കുമാർ

വിവാദങ്ങൾക്കിടെ ക്ഷേത്രങ്ങളിലെത്തി ശത്രു സംഹാര പൂജ നടത്തി എഡിജിപി എംആർ അജിത് കുമാർ. കണ്ണൂർ പഴയങ്ങാടിയിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും എഡിജിപി ദർശനം നടത്തി. അതേസമയം പിവി അൻവർ അജിത് കുമാറിനെതിരായി നൽകിയ പരാതികളിൽ നടക്കുന്ന അന്വേഷണ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം സംസ്ഥാന പോലീസ് മേധാവി സർക്കാരിന് നൽകും. ഇതോടൊപ്പം ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയിലെ അന്വേഷണത്തിന്റെ റിപ്പോർട്ടും ഡിജിപി നൽകും ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെ നീക്കണോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുക. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാണെങ്കിലും ഇതിനെ സ്വാധീനിക്കാൻ ശേഷിയുള്ള റിപ്പോർട്ടാണ് ഡിജിപി സമർപ്പിക്കുന്നതെങ്കിൽ മുഖ്യമന്ത്രിക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരും

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറിക്കാൻ ശ്രമം; എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടിക്ക് സാധ്യത, ഉടൻ സസ്‌പെൻഡ് ചെയ്തേക്കും

‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറിക്കാൻ ശ്രമം; എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടിക്ക് സാധ്യത, ഉടൻ സസ്‌പെൻഡ് ചെയ്തേക്കും

11 Jul 2026

പൂരം കലക്കാൻ തിരുവമ്പാടി ദേവസ്വം ഗൂഢാലോചന നടത്തി, ലക്ഷ്യം തെരഞ്ഞെടുപ്പ്: എഡിജിപിയുടെ റിപ്പോർട്ട് പുറത്ത്

23 Dec 2024

അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു

04 Dec 2024

എഡിജിപിയെ മാറ്റിയത് വെറും പ്രഹസനം; നടപടി ഏത് കാര്യത്തിലാണെന്ന് അറിയണം: വിഡി സതീശൻ

07 Oct 2024

ആർഎസ്എസുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല: ബിനോയ് വിശ്വം

05 Oct 2024

രാജ്യം ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ എഡിജിപി കണ്ടതിൽ തെറ്റില്ല: വെള്ളാപ്പള്ളി

05 Oct 2024