സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; 1,400 ആക്റ്റിവ് കേസുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. 24 വയസുള്ള യുവതിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ കേരളത്തിൽ 64 പേർക്ക് കൂടി രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കേരളത്തിലാകെ 1400 ആക്റ്റിവ് കേസുകളായി. 24 മണിക്കൂറിനിടെ 131 പേർക്ക് രോഗമുക്തി പ്രാപിച്ചിട്ടുണ്ട്. രാജ്യത്ത് 363 പേർക്ക് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിക്കുകയും 4 പേർ മരിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ 8 മണിവരെയുള്ള കണക്കുകളാണിത്. ഇതോടെ രാജ്യത്ത് 3,758 ആക്റ്റിവ് കേസുകളാണ് ഉള്ളത്. രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ളത് കേരളത്തിലാണ്. സംസ്ഥാനത്ത് ഇതുവരെ 7 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520
