എറണാകുളം കുമ്പളത്ത് റോഡിലേക്ക് മറിഞ്ഞുവീണ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

എറണാകുളം കുമ്പളത്ത് റോഡിലേക്ക് മറിഞ്ഞുവീണ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
എറണാകുളത്ത് റോഡിലേക്ക് മറിഞ്ഞുവീണ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കുമ്പളം നോർത്ത് പള്ളിയിലെ ഉസ്താദായ അബ്ദുൽ ഗഫൂറാണ് മരിച്ചത്. ഇതേ പോസ്റ്റിൽ ഇടിച്ച് കുമ്പളം ക്ഷേത്രത്തിലെ ശാന്തിയായ സുരേഷിന് പരുക്കേറ്റു. രണ്ടാഴ്ച മുമ്പാണ് ഈ പോസ്റ്റ് ഇവിടെ സ്ഥാപിച്ചത്. കനത്ത മഴയിലും കാറ്റിലും റോഡിലേക്ക് വീഴുകയായിരുന്നു അതേസമയം പാലക്കാട് മണ്ണാർക്കാട് കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി. വാഹനം മറിയാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

Tags

Share this story