ആലുവയിൽ ലോറിക്ക് പിന്നിൽ ഇടിച്ചുകയറിയ ബിഎംഡബ്ല്യു കാർ കത്തിനശിച്ചു
May 31, 2025, 10:23 IST
ആലുവ ദേശീയപാതയിൽ ലോറിയുടെ പിന്നിലിടിച്ച് കാർ പൂർണ്ണമായി കത്തിനശിച്ചു. സിഗ്നൽ കാത്ത് കിടന്നിരുന്ന ലോറിക്ക് പിന്നിലാണ് ബിഎംഡബ്ലു കാർ ഇടിച്ചത്. അപകടത്തിൽ ആർക്കും പരുക്കില്ല. ഇന്ന് പുലർച്ചെ ഒന്നരയോടു കൂടിയായിരുന്നു അപകടമുണ്ടായത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കുന്നതിന് മുമ്പ് തന്നെ കാർ പൂർണമായി കത്തിനശിച്ചു. പനമ്പിള്ളി നഗറിൽ കാർ കുഴിയിൽ വീണു. ജല അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴിയിലാണ് കാർ വീണത്. കാറിലുണ്ടായിരുന്നവർക്ക് നിസാര പരുക്കുകൾ സംഭവിച്ചു
