കണ്ണൂർ മീൻകുന്ന് ബീച്ചിൽ കടലിൽ കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം ലഭിച്ചു
Jun 3, 2025, 15:08 IST
കണ്ണൂർ മീൻകുന്ന് ബീച്ചിൽ കുളിക്കുന്നതിനിടെ കടലിൽ കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പട്ടാന്നൂർ കോടോളിപ്രം ഗണേഷ് നമ്പ്യാരുടെ മൃതദേഹമാണ് കണ്ടെടുത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ മീൻകുന്ന് കള്ളക്കടപ്പുറം ഭാഗത്തായാണ് രണ്ട് യുവാക്കളെ കടലിൽ കാണാതായത്. തെരച്ചിലിൽ കണ്ണൂർ നീർക്കടവിൽ നിന്നാണ് മൃതദേഹം ലഭിച്ചത് കടലിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മത്സ്യത്തൊഴിലാളികൾ വിവരം നൽകിയതിനെ തുടർന്ന് മറൈൻ എൻഫോഴ്‌സ്‌മെന്റ് എത്തി മൃതദേഹം ആയിക്കര കടപ്പുറത്ത് എത്തിച്ചു.
