അക്രമ സംഭവങ്ങൾ: കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു
Oct 11, 2025, 16:35 IST
കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകും വരെ ക്ലാസുകൾ ഉണ്ടാകില്ല. ഹോസ്റ്റലുകളും ഒഴിഞ്ഞു പോകണമെന്ന് വിദ്യാർഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്
ഇന്നലെ വൈകുന്നേരം മുതലാണ് ക്യാമ്പസിൽ സംഘർഷമുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സർവകലാശാല ക്യാമ്പസ് പഠന വകുപ്പുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നത്.
സമധാനം പുനഃസ്ഥാപിക്കാനും വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമായാണ് നടപടിയെന്ന് വൈസ് ചാൻസലർ അറിയിച്ചു. എല്ലാ വിദ്യാർഥികളും ഉടൻ ഹോസ്റ്റൽ ഒഴിഞ്ഞു പോകണമെന്നും നിർദേശമുണ്ട്.
