Wednesday, 11 November 2026 About Us · Contact Us

കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടം; നാല് ശബരിമല തീർഥാടകർക്ക് പരുക്കേറ്റു

കോട്ടയം കാഞ്ഞിരപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടിയടക്കം നാല് ശബരിമല തീർഥാടകർക്ക് പരിക്ക്. വളവുകയത്ത് ഉണ്ടായ വാഹനാപകടത്തിലാണ് ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊടുപുഴ സ്വദേശികൾക്ക് പരിക്കേറ്റത്. ശാരദാ വിലാസത്തിൽ സുജിത് (34), ശബരിനാഥ് (5), ഗോപാലകൃഷ്ണ പണിക്കർ (58), ശ്രീജിത്ത് (29) എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെയാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടമായ വാഹനം ആനക്കല്ല് വളവകയത്ത് വച്ച് റോഡിനു വശത്തുളള വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത്. പരിക്കേറ്റവരെയെല്ലാം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ