Friday, 13 November 2026 About Us · Contact Us

ബാങ്ക് ജീവനക്കാരന്റെ പക്കൽ നിന്ന് 40 ലക്ഷം കവർന്ന കേസ്; പ്രതി ഷിബിൻ ലാൽ പിടിയിൽ

Case Of Theft Of 40 Lakhs From A Bank Employee Accused - ബാങ്ക് ജീവനക്കാരന്റെ പക്കൽ നിന്ന് 40 ലക്ഷം കവർന്ന കേസ്; പ്രതി ഷിബിൻ ലാൽ പിടിയിൽ

കോഴിക്കോട് പന്തീരങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത് രക്ഷപ്പെട്ട കേസിലെ പ്രതി ഷിബിൻ ലാൽ പിടിയിൽ. ഇന്ന് പുലർച്ചെയാണ് ഷിബിൻ ലാലിനെ പിടികൂടിയത്. തൃശ്ശൂരിൽ നിന്ന് കോഴിക്കോടേക്കുള്ള യാത്രാമധ്യേ ബസിൽ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് ഫറൂഖ് എസിപിയുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം നഷ്ടപ്പെട്ട 40 ലക്ഷം രൂപ ഇയാളിൽ നിന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. രാമനാട്ടുകരയിലെ ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരന്റെ കയ്യിൽ നിന്നും 40 ലക്ഷം തട്ടിയെടുത്ത് ഷിബിൻ ലാൽ സ്‌കൂട്ടറിൽ കടന്നു കളയുകയായിരുന്നു കഴിഞ്ഞ ദിവസം പന്തീരങ്കാവിലെ ഷിബിന്റെ ഉടമസ്ഥതയിലുള്ള ഷെഡിൽ നിന്ന് സ്‌കൂട്ടർ കണ്ടെത്തിയിരുന്നു. വാടകക്കെടുത്ത സ്‌കൂട്ടറാണ് കവർച്ച നടത്താൻ ഉപയോഗിച്ചത്. അരവിന്ദ് എന്ന ജീവനക്കാരന്റെ കയ്യിൽ നിന്നാണ് പണമടങ്ങിയ ബാഗ് പ്രതി തട്ടിപ്പറിച്ചത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

3 മണിക്കൂർ മുൻപ്
ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

4 മണിക്കൂർ മുൻപ്
അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

4 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

6 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

7 മണിക്കൂർ മുൻപ്