Wednesday, 11 November 2026 About Us · Contact Us

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; പി ശശിക്കെതിരായ അൻവറിന്റെ പരാതി പരിഗണിച്ചേക്കും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പി ശശിക്കെതിരെ പിവി അൻവർ എംഎൽഎ നൽകിയ പരാതിയടക്കം നിലനിൽക്കെയാണ് യോഗം ചേരുന്നത്. അൻവറിന്റെ പരാതി യോഗത്തിൽ പരിഗണനയിൽ വന്നേക്കും. നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് സംസ്ഥാന സെക്രട്ടറിക്ക് നൽകിയിരുന്നുവെങ്കിലും പി ശശിയുടെ പേര് ഇല്ലായിരുന്നു ഇതിന് പിന്നാലെയാണ് പി ശശിയുടെ പേര് ചേർത്ത് പുതിയ പരാതി നൽകിയിട്ടുള്ളത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അൻവറെ തള്ളിപ്പറഞ്ഞ സ്ഥിതിക്ക് പാർട്ടി എന്ത് നടപടി സ്വീകരിക്കുമെന്നതാണ് കാണേണ്ടത്. പരാതി ഇന്ന് തന്നെ പരിഗണിക്കണോ അതോ പിന്നീട് പരിഗണിച്ചാൽ മതിയാകുമോ എന്ന കാര്യത്തിൽ സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷ അഭിപ്രായം നോക്കിയാകും നിലപാട്. മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പിവി അൻവർ വീണ്ടും വാർത്താ സമ്മേളനം വിളിച്ചപ്പോൾ സിപിഎം ഇടപെട്ടിരുന്നു. അൻവറിന്റെ പരാതി പാർട്ടിയുടെ പരിഗണനയിലാണെന്ന് പ്രസ്താവന ഇറക്കിയതോടെയാണ് അൻവർ തത്കാലം നിശബ്ദനായിരിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഒടുവില്‍ അന്‍വറിനെ കൂടെ കൂട്ടാന്‍ യു ഡി എഫ്; പ്രചാരണ ജാഥയില്‍ പങ്കെടുക്കും

29 Jan 2025

വീണ്ടും പി വി അന്‍വര്‍; ജനങ്ങളുടെ ജീവന്‍ വെച്ച് സര്‍ക്കാര്‍ ലേലം വിളി നടത്തുന്നു

24 Jan 2025

കാന്തപുരത്തിന് പിന്തുണയുമായി മുജാഹിദ് വിഭാഗവും; സ്ത്രീ – പുരുഷന്മാര്‍ ഒന്നിച്ച് വ്യായാമം ചെയ്യാന്‍ പാടില്ല

24 Jan 2025

കാന്തപുരത്തെ പിന്തുണക്കുന്നതിന് പിന്നില്‍ ലീഗിന്റെ ലക്ഷ്യം എന്ത്

22 Jan 2025

മത പണ്ഡിതന്മാര്‍ മതം പറയുമ്പോള്‍ എന്തിനാണ് ഇടപെടുന്നത്; കാന്തപുരത്തെ പിന്തുണച്ച് മുസ്ലിം ലീഗ്

22 Jan 2025

തട്ടിക്കൊണ്ടു പോയതാണ്; കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി; സി പി എമ്മിനെതിരെ ഗുരുതര ആരോപണവുമായി കല രാജു

18 Jan 2025