നാല് വയസുകാരിയുടെ മരണം: പീഡനം നടന്നത് വീട്ടിനുള്ളിൽ തന്നെ, ബന്ധു കുറ്റം സമ്മതിച്ചു; അറസ്റ്റ് രേഖപ്പെടുത്തി
May 22, 2025, 10:05 IST
എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞു കൊന്ന നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന കേസിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ്. പീഡനം നടന്നത് വീടിനുള്ളിൽ വെച്ച് തന്നെയാണെന്ന് പോലീസ് പറയുന്നു. ചോദ്യം ചെയ്യലിനിടെ പ്രതി പൊട്ടിക്കരഞ്ഞതായി പോലീസ് പറഞ്ഞു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പോക്‌സോ, ബാലനീതി വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കുട്ടിയുടെ പോസ്റ്റ്്‌മോർട്ടം നടത്തിയ ഡോക്ടർമാർ പോലീസിന് നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ അച്ഛന്റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെടും മുമ്പ് കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ ഇന്നലെ രാവിലെ മുതൽ കുട്ടിയുടെ അടുത്ത ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനൊടുവിലാണ് അച്ഛൻെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.
